കിലുക്കാംപെട്ടി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സുചിത്ര കൃഷ്ണമൂർത്തി. മഹാരാഷ്ട്ര സ്വദേശിയായ സുചിത്ര ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ജർമ്മനിയിൽ ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള സുചിത്രയുടെ കുറിപ്പാണ്ചർച്ചയാകുന്നത്. ബെർലിനിൽ നടന്ന നഗ്ന പാർട്ടിയിൽ പങ്കെടുത്തെന്നും 20 മിനിറ്റിനുള്ളിൽ തിരിച്ച് ഇറങ്ങിയെന്നും സുചിത്ര കൃഷ്ണമൂർത്തി പറയുന്നു.
നിങ്ങളുടെ മസ്തിഷ്‌കം വേര്‍പെടുന്ന തരത്തില്‍ തുറന്ന മനസ്സുണ്ടാകരുത്. എല്ലായ്പ്പോഴും ഞാനൊരു ഇന്ത്യക്കാരി തന്നെ. ഒരു കുറിയും വരച്ച് ഗായത്രി മന്ത്രം ജപിക്കലും ആവശ്യമായ വ്യക്തിയാണെന്നും സുചിത്ര പറഞ്ഞു.
ഇതൊരു രാത്രി മുഴുവൻ നീണ്ടു നിന്ന പാർട്ടിയാണെന്നും എന്നാൽ 20 മിനിറ്റിനുള്ളിൽ താൻ അവിടെ നിന്ന് പോയെന്നും അവർ കൂട്ടിച്ചേർത്തു. പാശ്ചാത്യരാജ്യങ്ങളില്‍ ന്യൂഡ് പാര്‍ട്ടി അഥവാ നേക്കഡ് പാര്‍ട്ടി സ്വാഭാവികമാണ്. ബോഡി പോസിറ്റീവിറ്റി പാര്‍ട്ടി എന്നും വിശേഷിപ്പിക്കാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്