അമേരിയ്ക്ക് വൻ തിരിച്ചടി; മൂന്ന് F15 വിമാനങ്ങൾ വെടിവെച്ചിട്ട് കുവൈറ്റ് വ്യോമ പ്രതിരോധ സേന

MARCH 2, 2026, 7:23 AM

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ അമേരിക്കയുടെ മൂന്ന് എഫ്-15 ‘സ്ട്രൈക്ക് ഈഗിൾ’ യുദ്ധവിമാനങ്ങൾ കുവൈറ്റ് വ്യോമ പ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിട്ടു.

തിങ്കളാഴ്ച പുലർച്ചെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി പറക്കുകയായിരുന്ന വിമാനങ്ങളാണ് കുവൈറ്റ് വ്യോമ പ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിട്ടത്.കുവൈറ്റ് സൈന്യം തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അബദ്ധത്തിൽ ഈ വിമാനങ്ങളെ ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. 

’ഫ്രണ്ട്‌ലി ഫയർ’എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വിമാനങ്ങൾ ആകാശത്ത് വെച്ച് കത്തിയമരുന്നതിന്റെയും പൈലറ്റുമാർ പാരച്യൂട്ട് വഴി പുറത്തേക്ക് ചാടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൈലറ്റുമാരെ സുരക്ഷിതമായി കണ്ടെത്തിയതായും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam