ബോസ്റ്റൺ: ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ബോസ്റ്റൺ ഓഫീസിന്റെ ഉദ്ഘാടനം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു. ബോസ്റ്റൺ ഓഫീസ് ഇൻചാർജും പ്രമുഖ ഡോക്ടറായ ഡോ. രേഖാ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, വിമൻസ് ഫോറം ചെയർ രേവതി പിള്ള, റീജണൽ വൈസ് പ്രസിഡന്റ് ധീരജ് പ്രസാദ്, റെജിസ്ട്രേഷൻ കമ്മിറ്റി കോർഡിനേറ്റർ ഫ്രാൻസിസ് കരക്കാട്ട് എന്നിവരും പങ്കെടുത്തു ആശംസകൾ നേർന്ന് സംസാരിച്ചു.
ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് അമേരിക്കയിൽ ഉടനീളം ഓഫീസുകൾ തുറന്നു വരുകയാണ്. നാട്ടിൽ നിന്നും വരുന്ന ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ആളുകൾക്കും അതുപോലെ അമേരിക്കയിലുള്ള ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മലയാളികൾക്ക് ബേസിക് ചികിത്സ നൽകുക എന്ന ലക്ഷ്യത്തോട് ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് നിലവിൽ വന്നിരിക്കുന്നത്. ബോസ്റ്റൺ ഓഫീസ് ഡോ. രേഖ നായരുടെ ഓഫീസായ Rhythm Medical (176 East Main tSreet ,Suite #4, Westborough , MA 01581 ) തന്നെയാണ് പ്രവർത്തിക്കുന്നത്.
ഡോ. രേഖാ നായർ MD, 15 വർഷത്തെ മെഡിക്കൽ പരിചയം ഉള്ള ബോസ്റ്റണിലെ പ്രസിദ്ധയായ ഡോക്ടർ ആണ്, ബോസ്റ്റണിൽ 15 വർഷമായി സേവനം അനുഷ്ടിച്ചു വരുന്ന രേഖാ നായർ മലയാളീ സമൂഹമായി വളരെ അടുത്ത് പ്രവർത്തിക്കുന്നു. 15 വർഷമായി ബോസ്റ്റൺ റിലയെന്റ് മെഡിക്കൽ ഗ്രൂപ്പിൽ പ്രൈമറി കെയർ ഡോക്ടർ ആയി പ്രവർത്തിക്കുന്ന രേഖാ നായർ ഇന്ത്യയിലെ ടെർണ മെഡിക്കൽ കോളേജിൽ നിന്നും മെഡിസിനിൽ ബിരുദം എടുത്തതിനു ശേഷം മുന്ന് വർഷം റെസിഡെൻസിയും ഒരു വർഷം ചീഫ് റെസിഡെൻസിയും സെന്റ് വിൻസെന്റ് ഹോസ്പിറ്റലിൽ ചെയ്ത ശേഷമാണു പ്രൈമറി കെയർ ഡോക്ടർ ആയി പ്രവർത്തിക്കുന്നത്.
അമേരിക്കൻ കോളേജ് ഓഫ് ലൈഫ് സ്റ്റൈയിൽ മെഡിസിന്റെ സർട്ടിഫിക്കേഷൻ നേടിയിട്ടുമുണ്ട്. 2024 മുതൽ ഡോ. രേഖ Rhythm Medicalന്റെ സി.ഒ ആയും പ്രവർത്തിക്കുന്നു. നല്ല ഒരു ഡോക്ടർ എന്നതിനെ പോലെത്തന്നെ നല്ല ഒരു മനുഷ്യ സ്നേഹികുടിയാണ് ഡോ. രേഖാ നായർ. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
മലയാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു അതിനു വേണ്ടി പ്രവർത്തിക്കുകയും പുതിയ പുതിയ ആശയങ്ങൾ സംഘടനയിൽ കൊണ്ടുവരുന്നതും സംഘടനയെ പുരോഗതിലേക്ക് നയിക്കുന്നതും ഒരു ലീഡർഷിപ്പിന്റെ ക്വാളിറ്റി മാത്രമല്ല മറിച്ചു സമൂഹത്തോടുള്ള നമ്മുടെ കമ്മിറ്റ്മെന്റ് കൂടിയാണ്.
ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് പ്രാവർത്തികമാക്കാൻ ഫൊക്കാനക്ക് കഴിയുന്നത് ഡോ. രേഖാ നായർ MD യെപോലെയുള്ള നല്ല കുറെ ഡോക്ടർമാരുടെ സഹകരണം കൊണ്ട് കൂടിയാണെന്നും സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. ഡോ. രേഖാ നായരും ഭർത്താവ് ഡോ. ഹരി നായരും വളരെ കമ്മിറ്റ്മെന്റോട് കൂടിയാണ് പ്രവർത്തിക്കുന്നത്. ഇങ്ങനെയുള്ള സേവന പ്രവർത്തനം നടത്തുവാൻ മാതൃക കാട്ടിയ ഡോ. രേഖ നായരെ വളരെ അധികം പ്രശംസിക്കുന്നതായും സജിമോൻ ആന്റണി അറിയിച്ചു.
തന്റെ ഓഫീസും സ്റ്റാഫും ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്കുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമേ ഉള്ളു എന്നും എന്റെ സേവനങ്ങൾ അമേരിക്കൻ മലയാളീ സമൂഹത്തിന് പ്രയോജനപ്പെടുന്നതിൽ തനിക്ക് സംതൃപ്തി നൽകുന്ന കാര്യമാണ് എന്നും ഡോ. രേഖാ നായർ പറഞ്ഞു. എന്റെ പ്രവർത്തനങ്ങൾ ഒരു സേവനമായി തന്നെയാണ് ചെയ്യുന്നത് എന്നും അവർ അറിയിച്ചു.
ഫൊക്കാനയുടെ പ്രെസ്റ്റീജിസ് ആയ നിരവധി പ്രോഗ്രാമുകളിൽ ചിലതായ ഫൊക്കാന മെഡിക്കൽ കാർഡിനും, ഫൊക്കാന പ്രിവിലേജ് കാർഡിനും ശേഷം അമേരിക്കൻ മലയാളീ സമൂഹത്തിന് വളരെ അധികം പ്രയോജനം ലഭിക്കുന്ന മറ്റൊരു പ്രെസ്റ്റീജിസ് പ്രോഗ്രാമായ ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് ഏവരുടെയും പ്രശംസക്ക് പാത്രമാകുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രജതജൂബിലി കൺവെൻഷൻ കിക്കോഫ് വിസ്കോൺസിനിൽ
അമേരിക്കൻ യുദ്ധവിമാനങ്ങളെ വെടിവെച്ചിടാൻ ചൈനീസ് വിദ്യ; ഇറാന് പിന്നിൽ ചൈനയെന്ന് വാഷിംഗ്ടണിന്റെ ഞെട്ടിക്കുന്ന
ഫോമാ ഇടക്കാല ജനറൽബോഡി സൂം മീറ്റിങ് ഏപ്രിൽ 16-ാം തീയതി വ്യാഴാഴ്ച
ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ യുദ്ധക്കപ്പലുകൾ പ്രവേശിച്ചു; ഇറാനെ വെല്ലുവിളിച്ച് ഡോണാൾഡ് ട്രംപിന്റെ നീക്കം