ഹൂസ്റ്റൺ: ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചഫോമാ ഇടക്കാല ജനറൽബോഡി സൂം മീറ്റിങ് പുതുക്കിയ തീയതിയനുസരിച്ച് ഏപ്രിൽ 16-ാം തീയതി വ്യാഴാഴ്ച രാത്രി 9 മണിക്ക് (EST) നടക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു.
ആർ.വി.പി.മാർ, നാഷണൽ കമ്മിറ്റി മെമ്പേഴ്സ് ഉൾപ്പെടെയുള്ളവർ ഇതൊരറിയിപ്പായി സ്വീകരിക്കമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ബൈജു വർഗീസ് അഭ്യർത്ഥിച്ചു. 2025 ഒക്ടോബർ 25-ാം തീയതി ഫിലഡൽഫിയയിൽ ചേർന്ന മിഡ്ടേം ജനറൽബോഡിയിൽ അംഗീകരിച്ച ബൈലോഭേദഗതിയനുസരിച്ച് പുതുതായി രൂപീകരിക്കപ്പെട്ട റീജിയനുകളുടെ അപ്രൂവൽ അടക്കമുള്ള കാര്യങ്ങളാണ് അജണ്ടയിലുൾപ്പെടുത്തിയിരിക്കുന്നത്.
നിശബ്ദ പ്രാർത്ഥന, സ്വാഗതം പ്രസംഗം, അധ്യക്ഷ പ്രസംഗം, മുൻ ജനറൽബോഡി മീറ്റിംഗ് മിനിറ്റ്സ്, പുതിയ റീജിയനുകളെ അംഗീകരിക്കൽ തുടങ്ങിയവയാണ് മീറ്റിങ്ങിന്റെ പ്രധാന അജണ്ട. ഫോമായുടെ വെസ്റ്റേൺ റീജിയൺ മൂന്നായി വിഭജിച്ചിരുന്നു. ഹോളിവുഡ് റീജിയൺ (കാലിഫോർണിയ സൗത്ത്), ഗോൾഡൺ റീജിയൺ (കാലിഫറോർണിയ നോർത്ത് & വാഷിങ്ടൺ), മൗണ്ടൻ റീജിയൺ (അരിസോണ, കൊളറാഡോ & ലാസ്വേഗാസ്) എന്നിവയാണിവ. സതേൺ റീജിയൺ, ഹൂസ്റ്റൺ സതേൺ റീജിയൺ, ഡാളസ് ടെക്സോമാ റീജിയൺ എന്നിങ്ങനെ രണ്ടായും വിഭജിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ യുദ്ധക്കപ്പലുകൾ പ്രവേശിച്ചു; ഇറാനെ വെല്ലുവിളിച്ച് ഡോണാൾഡ് ട്രംപിന്റെ നീക്കം
ഇസ്രായേലിനേക്കാൾ കൂടുതൽ വിമാനങ്ങൾ തകരാൻ കാരണമെന്ത്? എയർ മാർഷൽ വിശദീകരിക്കുന്നു
ഇറാൻ യുദ്ധം അമേരിക്കക്കാരുടെ ഉറക്കം കെടുത്തുന്നു; ഇന്ധനവില വർദ്ധനവിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ
ഹോർമുസ് കടലിടുക്ക് അമേരിക്ക തുറക്കുന്നു; ഇറാന്റെ മൈനുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് പ്രസിഡന്റ്