എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പ്: യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

MARCH 2, 2026, 7:24 AM

എഫ്‌ഐഎച്ച് വനിതാ ഹോക്കി ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹൈദരാബാദിലാണ് മത്സരങ്ങൾ നടക്കുക.

അടുത്തിടെ വനിതാ ടീം പരിശീലക ചുമതലയിലേക്ക് തിരികെയെത്തിയ സ്യോർദ് മറയ്‌നെയ്ക്ക് മുന്നിലേക്കെത്തുന്ന ആദ്യ പരീക്ഷണമാണ് ഇത്. ഹരേന്ദ്ര സിങ്ങിനെ മാറ്റി ഇക്കഴിഞ്ഞ ജനുവരിയിലാണ് മറയ്‌നെ കോച്ചായി നിയമിക്കപ്പെട്ടത്. മദ്ധ്യനിര താരം സലീമ ടെറ്റെ ആണ് ഭാരതത്തിന്റെ 30 അംഗ ടീമിനെ നയിക്കുക.

ഒരാഴ്ച നീണ്ടുനിൽക്കുന്ന യോഗ്യതാ പോരാട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ എട്ട് ടീമുകളാണുള്ളത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, കൊറിയ, ഇറ്റലി, ഉറുഗ്വേ, വെയ്ൽസ്, ഓസ്ട്രിയ എന്നീ ടീമുകളാണ് മൂന്ന് യോഗ്യതാ സ്‌പോട്ടിലേക്ക് മത്സരിക്കുക. നാല് വീതമുള്ള രണ്ട് ടീമുകളായി തിരിച്ചിട്ടുണ്ട്. പൂൾ എയിൽ ഇംഗ്ലണ്ട്, കൊറിയ, ഇറ്റലി, ഓസ്ട്രിയ. പൂൾ ബിയിൽ ഇന്ത്യ, സ്‌കോട്ട്‌ലൻഡ്, ഉറുഗ്വേ, വെയ്ൽസ്. ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച്ച ഉറുഗ്വേയ്‌ക്കെതിരെയാണ്. രണ്ടാമത്തേത് ഒമ്പതിന് സ്‌കോട്ട്്‌ലൻഡിനെതിരെയും മൂന്നാം മത്സരം 11ന് വെയ്ൽസിനെതിരെയും നടക്കും.

vachakam
vachakam
vachakam

ഇന്ത്യൻ ടീം: 

ഗോൾ കീപ്പർമാർ ബൻസാരി സോളങ്കി, ബിച്ചു ദേവി ഖബീബം.

പ്രതിരോധ നിര സുശീല ചാനു, നിക്കി പ്രധാൻ, മനീഷ ചൗഹാൻ, ഉദിത, ഇഷിക ചൗധരി

vachakam
vachakam
vachakam

മദ്ധ്യനിര നേഹ, സലീമ ടെറ്റെ(ക്യാപ്ടൻ), സനേലിത ടൊപ്പോ, സാക്ഷി റാണ, വൈഷ്ണവി ഫാൽകെ, റുതുജ പിസാൽ, ദീപിക സോരംഗ്്.

മുന്നേറ്റനിര നവ്‌നീത് കൗർ, ഇഷിക, ലാൽറെംസിയാമി, ബ്യൂട്ടി ഡങ്ഡങ്, ബൽജീത്ത് കൗർ, അന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam