വാനിന്ദു ഹസരംഗയ്ക്ക് പകരം ജോർജ് ലിൻഡേയെ സ്വന്തമാക്കി ലക്‌നൗ സൂപ്പർ ജയന്റ്‌സ്

APRIL 11, 2026, 4:54 AM

ഐ.പി.എൽ പുരോഗമിക്കുന്നതിനിടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനു വമ്പൻ നഷ്ടം. അവരുടെ സ്റ്റാർ സ്പിന്നറും ശ്രീലങ്കൻ താരവുമായി വാനിന്ദു ഹസരംഗയ്ക്ക് ഐ.പി.എല്ലിലെ ഈ സീസൺ മുഴുവൻ നഷ്ടമാകും.

താരത്തിനു ഒറ്റ മത്സരവും കളിക്കാൻ സാധിക്കില്ലെന്നു എൽ.എസ്.ജി ടീം സ്ഥിരീകരിച്ചു. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ എൻ.ഒ.സി സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് ഹസരംഗയ്ക്കു തിരിച്ചടിയായത്.

ടി20 ലോകകപ്പിനിടെ പരിക്കേറ്റ് ഹസരംഗ വിശ്രമത്തിലായിരുന്നു. ശ്രീലങ്ക ക്രിക്കറ്റ് ബോർഡിന്റെ ഫിറ്റ്‌നസ് തെളിയിക്കാനുള്ള പരിശോധനയിൽ താരം എത്തിയില്ല. പരിക്കു മാറിയ താരങ്ങൾ ഈ ടെസ്റ്റിൽ നിർബന്ധമായും പങ്കെടുത്തു ഫിറ്റ്‌നസ് തെളിയിച്ചാൽ മാത്രമേ ഫ്രാഞ്ചൈസി ലീഗുകളിലടക്കം താരങ്ങൾക്കു കളിക്കാൻ സാധിക്കു.

vachakam
vachakam
vachakam

ഈയാഴ്ചയുടെ തുടക്കത്തിലായിരുന്നു താരത്തിന്റെ ഫിറ്റ്‌നസ് പരിശോധന. എന്നാൽ താരം എത്താഞ്ഞതോടെയാണ് ലങ്കൻ ബോർഡ് എൻ.ഒ.സി നിഷേധിച്ചത്.

ലേലത്തിൽ 2 കോടി രൂപയ്ക്കാണ് എൽ.എസ്്.ജി ഹസരംഗയെ എത്തിച്ചത്. താരം ഈ സീസണിൽ ഒരു മത്സരവും കളിക്കില്ലെന്നു ഉറപ്പായതോടെ ടീം പുതിയ താരത്തെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.

ഹസരംഗയ്ക്ക് പകരം ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജോർജ് ലിൻഡേയെ സ്വന്തമാക്കി. ഈ സീസണിൽ തോറ്റ് തുടങ്ങിയ എൽ.എസ്.ജി പിന്നീട് തുടരെ രണ്ട് വിജയങ്ങളുമായി ആത്മവിശ്വാസം തിരികെ പിടിച്ചു. പോയിന്റ് പട്ടികയിൽ നിലവിൽ അവർ അഞ്ചാം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam