കടുത്ത തീരുമാനമെടുത്ത് തൃഷ; പ്രശ്നങ്ങൾക്ക് പിന്നാലെ വിജയ്‌യെ അൺഫോളോ ചെയ്തു തൃഷ ?

MARCH 1, 2026, 10:14 PM

നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ആണ് തുടക്കമായിരിക്കുന്നത്. ഒരു നടിയുമായി അവിഹിത ബന്ധം ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ.

വിജയുടെ ദാമ്പത്യജീവിതത്തിൽ വെല്ലുവിളി ആയത് നടി തൃഷയാണെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് നടിക്കെതിരെ സൈബർ ആക്രമണവും ശക്തമായി.

ഇതിനിടെ തൃഷ ഇൻസ്റ്റഗ്രാമിൽ വിജയിനെ അൺഫോളോ ചെയ്‌തെന്ന വാർത്തയും പുറത്തുവന്നു. മുൻപ് വിജയിന് ജന്മദിനാശംസകൾ നേർന്ന് ഒരുമിച്ചുള്ള ചിത്രം താരം പങ്കുവച്ചിരുന്നുവെങ്കിലും അത് ഇപ്പോഴും നിലനിൽക്കുന്നു. നിലവിൽ തൃഷയുടെ ഫോളോ ലിസ്റ്റിൽ വിജയ് ഇല്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മുൻപ് തന്നെ തൃഷ വിജയിനെ ഫോളോ ചെയ്തിരുന്നില്ലെന്നുമുള്ള വാദവും ഉയരുന്നുണ്ട്.

vachakam
vachakam
vachakam

വിവാദങ്ങളോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയിന്റെ മകൻ ജേസൺ സഞ്ജയ്യും നടനെ അൺഫോളോ ചെയ്തതായി വിവരം പുറത്തുവന്നു. മുൻപ് പിതാവിനെ പിന്തുടർന്നിരുന്ന ജേസൺ, അമ്മയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ ഈ നടപടി സ്വീകരിച്ചുവെന്നാണ് സൂചന. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam