തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മന്‍സിലില്‍ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകളും പാങ്ങോട് ഗവ. എല്‍പിഎസിലെ എല്‍കെജി വിദ്യാര്‍ഥിനിയുമായിരുന്ന സനാ മെഹ്‌റിൻ ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മാതാവിനൊപ്പം വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷമാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയില്‍ വീട്ടുമുന്നില്‍ ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സനയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
