‘കേരള സ്റ്റോറി 2’ ബോക്സ് ഓഫീസിൽ വീണു; ചിത്രത്തിന്റെ ആഭ്യന്തര കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് 

MARCH 2, 2026, 4:16 AM

വിദ്വേഷ പരാമർശങ്ങളാൽ വിവാദമായ ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ലെന്ന് റിപ്പോർട്ട്. റിലീസ് ആയി മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ആഭ്യന്തര കളക്ഷൻ 10 കോടി രൂപ മാത്രമാണെന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കേരള ബോക്സ് ഓഫീസിൽ ചിത്രം പരാജയമായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽക്ക്യുടെ റിപ്പോർട്ട് പ്രകാരം, ആദ്യ ഞായറാഴ്ച (മാർച്ച് 1) ചിത്രം ഇന്ത്യയിൽ നിന്ന് ഏകദേശം അഞ്ച് കോടി രൂപ നേടി. റിലീസ് ദിനത്തിൽ 75 ലക്ഷം രൂപ മാത്രമായിരുന്നു വരുമാനം. രണ്ടാം ദിവസം കളക്ഷൻ 4.65 കോടി രൂപയായി ഉയർന്നു. എന്നാൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രേക്ഷകരില്ലാത്തതിനാൽ ചില ഷോകൾ റദ്ദാക്കിയ സാഹചര്യമാണുള്ളത്. സംസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ ആണ് ചിത്രം പ്രധാനമായും നേരിടുന്നത്.

റിലീസിന് മുൻപ് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ 15 ദിവസത്തെ സ്റ്റേ ഡിവിഷൻ ബെഞ്ച് നീക്കിയതോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമയുടെ ഉള്ളടക്കം മത സൗഹാർദത്തെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് റിലീസ് തടഞ്ഞിരുന്നു. നിർമാതാവായ വിപുൽ അമൃത്‌ലാൽ ഷാ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ നീക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam