“യുദ്ധത്തിൽ ജയിക്കേണ്ടത് മനുഷ്യരാണ്”; അഭിപ്രായം വ്യക്തമാക്കി മമ്മൂട്ടി 

MARCH 1, 2026, 9:48 PM

എറണാകുളം: യുദ്ധത്തിൽ ആരാണ് ജയിക്കുമെന്നത് പ്രധാനമല്ലെന്നും മനുഷ്യരാണ് ജയിക്കേണ്ടതെന്നതാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയിൽ സംവിധായകൻ ടി.വി. ചന്ദ്രൻെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യപക്ഷം മുന്നോട്ടുവെക്കുന്ന കലാമൂല്യമുള്ള നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് ടി.വി. ചന്ദ്രനെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. ‘പൊന്തൻമാട’ പോലുള്ള സിനിമകൾ സമൂഹചിന്ത ഉണർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി.വി. ചന്ദ്രൻ സിനിമാരംഗത്ത് അമ്പത് വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് ഇടപ്പള്ളിയിൽ ആദരണച്ചടങ്ങ് സംഘടിപ്പിച്ചത്. നിലവിലെ യുദ്ധ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി സമാധാനത്തിന്റെ പ്രാധാന്യവും മമ്മൂട്ടി പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

vachakam
vachakam
vachakam

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള റീജ്യൺ സംഘടിപ്പിച്ച ചടങ്ങിൽ സംവിധായകരായ കമൽ, ജോഷി മാത്യു, നടന്മാരായ ഷൈൻ ടോം ചാക്കോ, സുധീഷ്, ഇർഷാദ് എന്നിവർ സംസാരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam