മലപ്പുറം: തിരൂരിൽ മന്ത്രി വി.അബ്ദുറഹിമാൻ തോൽക്കുമെന്ന് സിപിഎം വിലയിരുത്തൽ. തവനൂരും പൊന്നാനിയും സീറ്റ് നിലനിർത്തുമെന്നും താനൂരിൽ തോൽക്കുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.
തവനൂരിൽ 3,000 മുതൽ 5,000 വരെ ഭൂരിപക്ഷം നേടിയേക്കുമെന്നാണ് കണക്കുകൂട്ടലുകൾ. പൊന്നാനിയിൽ 7,000 വോട്ടിന്റെ ഭൂരിപക്ഷം നേടിയേക്കും.
പെരിന്തൽമണ്ണയിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും ജില്ലാ കമ്മിറ്റി കണക്കുകൂട്ടി. കളമശേരിയിൽ 7,000 വോട്ട് കുറഞ്ഞ് മന്ത്രി പി.രാജീവും പരാജയപ്പെട്ടേക്കുമെന്നാണ് സിപിഎം വിലയിരുത്തൽ.
അതേസമയം, ആലപ്പുഴ ജില്ലയിലും തെരഞ്ഞെടുപ്പ് പ്രകടനങ്ങൾ സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തി. അമ്പലപ്പുഴയിൽ 1,800 വോട്ടുകൾക്ക് തോൽക്കാൻ സാധ്യതയുണ്ടെന്ന കണക്കും 3,800 വോട്ടുകൾക്ക് ജയിക്കാമെന്ന മറ്റൊരു കണക്കുമാണ് നിലവിൽ ജില്ലാ നേതൃത്വത്തിന് ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
