ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയെ എഐഎഡിഎംകെ സ്ഥാപകനും നടനുമായിരുന്ന എം ജി രാമചന്ദ്രനുമായി (എംജിആര്‍) താരതമ്യം ചെയ്യരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി എംജിആര്‍ തന്റെ ജീവിതകാലത്തുടനീളം ജനങ്ങളെ സേവിക്കുകയും തന്റെ സ്വത്തുക്കള്‍ ബധിരരും മൂകരുമായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി എഴുതിവെക്കുകയും ചെയ്ത മഹാനായ നേതാവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പളനിസ്വാമി. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ 'മര്യാദയും അച്ചടക്കവും' ആവശ്യമാണെന്നും താന്‍ എംജിആറിന്റെയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെയും 'രാഷ്ട്രീയ വിദ്യാലയത്തില്‍' പെട്ടയാളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എംജിആര്‍ തങ്ങള്‍ക്ക് 'ദൈവമാണെന്നും' അതിനാല്‍ 'തമിഴക വെട്രി കഴകം' എന്ന പുതിയ പാര്‍ട്ടിയെ നയിക്കുന്ന വിജയിയുമായി എംജിആറിനെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
'ദൈവമായി ഞങ്ങള്‍ കരുതുന്ന എംജിആറുമായി അദ്ദേഹത്തെ താരതമ്യം ചെയ്യരുത്. സിനിമയില്‍ നിന്ന് സമ്പാദിച്ച പണം എംജിആര്‍ ജനങ്ങള്‍ക്കായി ചെലവഴിച്ചു, ജീവിതകാലം മുഴുവന്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രയത്നിച്ചു. മരണശേഷം അദ്ദേഹം തന്റെ സ്വത്തുക്കള്‍ ബധിരരും മൂകരുമായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ദാനം ചെയ്തു. ആ ഉത്തമനായ മനുഷ്യനാണ് ഞങ്ങളുടെ നേതാവ്,'- പളനിസ്വാമി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യുപി വോട്ടർ പട്ടിക പുതുക്കലിൽ ബിജെപി കോട്ടകൾക്ക് കനത്ത തിരിച്ചടി; മുസ്ലീം മേഖലകളേക്കാൾ
മണലാരണ്യത്തിൽ വിരിഞ്ഞ ഊർജ്ജ വിപ്ലവം; ഇന്ത്യയുടെ പവർ ഹൗസായി മാറുന്ന താർ മരുഭൂമി
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരായ പരാതി; പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
എച്ച്ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ച