നീന കുറുപ്പുമായുള്ള തർക്കം: എഎംഎംഎ പ്രഖ്യാപിച്ച അന്വേഷണ കമ്മീഷനിൽ അതൃപ്തി അറിയിച്ച് ലക്ഷ്മി പ്രിയ 

FEBRUARY 27, 2026, 12:13 AM

നടി നീന കുറുപ്പുമായുള്ള തർക്കത്തിൽ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ പ്രഖ്യാപിച്ച അന്വേഷണ കമ്മീഷനിൽ അതൃപ്തി അറിയിച്ച് ലക്ഷ്മി പ്രിയ. 

കുഞ്ചൻ, സന്തോഷ് കീഴാറ്റൂർ, ആശാ അരവിന്ദ്, കുക്കു പരമേശ്വരൻ, ബിജു പപ്പൻ എന്നിവരാണ് അന്വേഷണ കമ്മീഷനിലുള്ളത്. മാർച്ച് രണ്ടിന് മുൻപ് കമ്മീഷൻ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

അഞ്ച് അംഗ അന്വേഷണ കമ്മീഷനിലെ അംഗങ്ങളെല്ലാം നീന കുറുപ്പിന് ഒപ്പം ഉള്ളവരാണെന്നാണ് ലക്ഷ്മി പ്രിയയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി സംഘടനാ നേതൃത്വത്തിന് പരാതി നൽകി.

vachakam
vachakam
vachakam

നടിമാർ തമ്മിലുള്ള തർക്കം പരിശോധിക്കാൻ അഞ്ച് പേരടങ്ങുന്ന അന്വേഷണ കമ്മീഷനെയാണ് എഎംഎംഎ എക്സിക്യൂട്ടിവ് യോഗം ചുമതലപ്പെടുത്തിയിരിക്കുന്നത്. 

എന്നാൽ, സരയു, കൈലാഷ്, ബിജോയ്‌ വർഗീസ് ഇവരിൽ ആരെയെങ്കിലും കമ്മിറ്റിയിൽ ഉൾപ്പെടുത്തണം എന്നാണ് ലക്ഷ്മി പ്രിയയുടെ ആവശ്യം. നീതി കിട്ടിയില്ലെങ്കിൽ പൊലീസിനെ സമീപിക്കുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.  കഴിഞ്ഞ ദിവസം, ലക്ഷ്‌മി പ്രിയയ്‌ക്കെതിരെ നീന കുറുപ്പ് എഎംഎംഎയ്ക്ക് പരാതി നൽകിയിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നായിരുന്നു നടിയുടെ പരാതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam