ഇറാൻ-ഇസ്രയേൽ സംഘർഷം; ദുബായിൽ കുടുങ്ങി തമിഴ് നടൻ  അജിത് കുമാർ

MARCH 1, 2026, 7:51 AM

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമപാത അടച്ചതിനാൽ ദുബായിൽ കുടുങ്ങി തമിഴ് നടനും പ്രൊഫഷണൽ റേസറുമായ അജിത് കുമാർ.

റേസിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് അടുത്തിടെ അജിത് കുമാർ ദുബായിലെത്തിയത്.മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ പെട്ടെന്ന് നിർത്തിവെച്ചതാണ് അദ്ദേഹത്തിന്റെ യാത്രാ പ്ലാനുകളെ ബാധിച്ചത്.ദുബായിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് ഈ അപ്രതീക്ഷിത തടസ്സം ഉണ്ടായത്.

അതേസമയം, അജിത് കുമാർ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ മാനേജർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.അദ്ദേഹം പൂർണ്ണമായ സുരക്ഷിതനാണെന്നും നിലവിൽ യാതൊരുവിധ അപകടസാധ്യതയും നേരിടുന്നില്ലെന്നും മാനേജർ പറഞ്ഞു.

vachakam
vachakam
vachakam

ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന അദ്ദേഹം വിമാനത്താവളത്തിലെത്തിയശേഷം തിരികെ പോരുകയായിരുന്നു.മേഖലയിലെ സാഹചര്യം ശാന്തമാവുകയും വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്താലുടൻ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നും മാനേജർ ഉറപ്പുനൽകി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam