ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചിതരാകുന്നു എന്ന് റിപ്പോർട്ട്.സംഗീത വിവാഹമോചനത്തിനായി ചെങ്കൽപേട്ട് കോടതിയിൽ ഹർജി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രില്‍ 20ന് കോടതിയില്‍ ഹാജരാകണം എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്.
ഏറെക്കാലമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.കഴിഞ്ഞ കുറച്ചു കാലങ്ങളായി വിജയ് പങ്കെടുക്കുന്ന പൊതുപരിപാടികളിലോ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലോ സംഗീതയുടെ സാന്നിധ്യം ഉണ്ടാകാറില്ല. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക സമ്മേളനങ്ങളിലും സംഗീത എത്താതിരുന്നത് വലിയ തോതിൽ ചർച്ചയായിരുന്നു.
1999 ഓഗസ്റ്റിൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. വിജയ്‌യുടെ കടുത്ത ആരാധകിയായിരുന്ന സംഗീതയുമായുള്ള പ്രണയവിവാഹമായിരുന്നു അത്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ. ദക്ഷിണേന്ത്യയിലെ തന്നെ മാതൃകാ ദമ്പതികളായി അറിയപ്പെട്ടിരുന്ന ഇരുവരും വേർപിരിയുന്നു എന്ന വാർത്ത ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. എന്നാൽ ഈ വാർത്തകളോട് വിജയ്‌യോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മെലാനിയയുടെ 'ജാക്കറ്റ്' വിവാദം വീണ്ടും ഉയർത്തി മെറിൽ സ്ട്രീപ്പ്; ഫാഷൻ വെറും സൗന്ദര്യമല്ലെന്ന്
സ്മൃതി മന്ഥനയും പലാഷും വീണ്ടും ഒന്നിക്കുന്നുവോ?
'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്
"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു