കേരള ജനത ഒറ്റക്കെട്ടായി സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തുമെന്ന് കെ സി വേണുഗോപാൽ

APRIL 9, 2026, 12:06 AM

തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ജനവിധി ഉണ്ടാകുമെന്ന് കെ സി വേണുഗോപാൽ. 'അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസമാണിന്ന്. കേരള ജനത ഒറ്റക്കെട്ടായി സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തുമെന്നും, നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾ കൃത്യമായ തീരുമാനത്തോടെയാണ് വോട്ട് ചെയ്യുന്നതെന്നും, ഭരണത്തിനെതിരായ വികാരം പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു. “പിണറായി വീണ്ടും അഞ്ചുവർഷം കൂടി ഭരിക്കണോ?” എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

പാലക്കാട് വോട്ടിന് കോഴ നൽകിയെന്ന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ബിജെപി കേരളത്തെ “വിലയ്ക്ക് വാങ്ങാമെന്ന്” കരുതുകയാണെന്നും, അത് ഇവിടെ നടക്കില്ലെന്നും വിമർശിച്ചു. കൂടാതെ, ആരോപണങ്ങളുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് വ്യാജമാണെങ്കിൽ എന്തുകൊണ്ട് പരാതി നൽകുന്നില്ലെന്നും, എന്തുകൊണ്ട് പൊലീസ് നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

vachakam
vachakam
vachakam

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഈ അവസ്ഥ വരില്ലായിരുന്നെന്നും, ജി സുധാകരൻ ഉന്നയിക്കുന്ന ചോദ്യങ്ങൾ പാർട്ടിയെ തകർക്കാനല്ല രക്ഷിക്കാനാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam