നുണകൾ കൊണ്ട് തനിക്ക് എതിരെ യുഡിഎഫ് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കാലമാണ് കടന്നു പോയത്, ജയം എൽഡിഎഫിന് തന്നെ; വി അബ്ദുറഹ്മാൻ

APRIL 9, 2026, 12:09 AM

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ട് രേഖപ്പെടുത്തി വി അബ്ദുറഹ്മാൻ. നുണകൾ കൊണ്ട് തനിക്ക് എതിരെ യുഡിഎഫ് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കാലമാണ് കടന്നു പോയതെന്ന് വി അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

തനിക്കെതിരെ വ്യാപക നുണ പ്രചരണമാണ് യുഡിഎഫ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.വികസനം പറഞ്ഞ് പ്രചാരണം നടത്താൻ ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രവർത്തി പ്രതിപക്ഷത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന പൂർണ്ണ ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി തിരൂരിൽ എൽഡിഎഫ് വിജയിക്കുമെന്നും അബ്ദുറഹ്മാൻ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam