“കാളപെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുത്തു”; വോട്ടിന് നോട്ട് വിവാദത്തിൽ മാധ്യമങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് ശോഭാ സുരേന്ദ്രൻ

APRIL 8, 2026, 11:58 PM

പാലക്കാട്: വോട്ടിന് നോട്ട് വിവാദത്തിൽ മാധ്യമങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ രംഗത്ത്.

മാധ്യമങ്ങൾ സ്ഥിരീകരണമില്ലാതെ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും, “കാളപെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുത്തു” എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു. കേരളത്തിലെ ചില മാധ്യമങ്ങൾ തനിക്കെതിരെ നീക്കങ്ങൾ നടത്തുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട്ടിൽ താൻ വിജയിച്ച് വികസന പദ്ധതികൾ കൊണ്ടുവരരുതെന്ന് ചില മാധ്യമങ്ങൾ ആഗ്രഹിക്കുന്നുവെന്നും, “മാധ്യമ സിൻഡിക്കേറ്റ്” തന്നെ വേട്ടയാടുകയാണെന്നും അവർ ആരോപിച്ചു. മീഡിയ വൺയിലെ ഒരു മാധ്യമപ്രവർത്തകനെതിരെ കോടതിയിൽ പോകുമെന്നും അവർ വ്യക്തമാക്കി.

vachakam
vachakam
vachakam

തനിക്കെതിരെ പ്രചരിച്ച ദൃശ്യങ്ങൾ കൃത്രിമമായിരിക്കാമെന്നും (AI ഉപയോഗിച്ചുണ്ടാക്കിയതാകാമെന്ന സംശയം) കഥകൾ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഷാഫി പറമ്പിൽ ഈ സംഭവത്തിന് പിന്നിലുണ്ടെന്നും അദ്ദേഹത്തിന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടോയെന്ന് ചോദിക്കണമെന്നും ശോഭ പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam