സംഗീതയ്ക്ക് പിന്തുണയുമായി മകൻ; വിജയ്‌യെ അൺഫോളോ ചെയ്ത് സഞ്ജയ്, കുടുംബം തകരുന്നുവോ?

MARCH 1, 2026, 11:07 PM

തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് എന്ന വാർത്തകൾക്കിടെ, മകൻ ജെയ്‌സൺ സഞ്ജയ് സോഷ്യൽ മീഡിയയിൽ അച്ഛനെ അൺഫോളോ ചെയ്തെന്ന റിപ്പോർട്ടുകൾ ചർച്ചയാകുന്നു. 

മാതാപിതാക്കൾ വേർപിരിയുന്നു എന്ന വാർത്തകൾ സജീവമാകുന്നതിനിടെയാണ് സഞ്ജയ് ഇത്തരമൊരു നിലപാടെടുത്തതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. എന്നാൽ ജെയ്‌സൺ സഞ്ജയ് മുമ്പ് അച്ഛനെ ഫോളോ ചെയ്തിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും, ഇത്തരം പ്രചാരണങ്ങളിൽ സത്യമില്ലെന്നും ഒരു വിഭാഗം ആരാധകർ വാദിക്കുന്നുണ്ട്. വിജയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്ന വാർത്തകളുടെ തുടർച്ചയായാണ് ഈ പുതിയ സംഭവവികാസവും ആരാധകർക്കിടയിൽ ചർച്ചയായത്.

ചെംഗൽപേട്ട് ഫാമിലി കോടതിയിൽ സംഗീത വിവാഹമോചന ഹർജി നൽകിയതായാണ് എ.എൻ.ഐ (ANI) റിപ്പോർട്ട് ചെയ്യുന്നത്. വിജയ്‌ക്ക് മറ്റൊരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ വിജയ്‌യോ സംഗീതയോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ദീർഘകാലമായി കുടുംബപരമായ ചടങ്ങുകളിൽ വിജയ്‌ക്കൊപ്പം സംഗീത പ്രത്യക്ഷപ്പെടാതിരുന്നത് നേരത്തെ തന്നെ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു.

vachakam
vachakam
vachakam

ശ്രീലങ്കൻ തമിഴ് വംശജയായ സംഗീതയും വിജയ്‌യും 1999 ഓഗസ്റ്റ് 25-നാണ് വിവാഹിതരായത്. യു.കെയിൽ സ്ഥിരതാമസമാക്കിയ വ്യവസായിയുടെ മകളായ സംഗീത, വിജയ്‌യുടെ പൂവേ ഉനക്കാകെ എന്ന സിനിമയുടെ വിജയത്തിന് ശേഷം താരത്തെ നേരിട്ട് കണ്ട് അഭിനന്ദിക്കാനായി ചെന്നൈയിൽ എത്തിയതാണ് ഇവരുടെ പ്രണയത്തിന് തുടക്കമിട്ടത്. 

വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറും ശോഭയും മുൻകൈ എടുത്താണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരാണെങ്കിലും ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. നീണ്ട 25 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇവർ വേർപിരിയുന്നു എന്ന വാർത്തകൾ വിജയ് ആരാധകരെ വലിയ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam