ജീർണിച്ചു തുടങ്ങിയ മൃതദേഹം; ബെംഗളൂരുവിൽ വാടകവീട്ടിൽ യുവാവ് മരിച്ചനിലയിൽ; ലിവിങ് ടുഗദർ പങ്കാളി കസ്റ്റഡിയിൽ

MARCH 2, 2026, 5:41 AM

ബെംഗളൂരു: വാടകവീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലിവിങ് ടുഗദർ പങ്കാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാസൻ സ്വദേശി മോഹൻ കൃഷ്ണ (29)യെ ആണ് ബെംഗളൂരുവിലെ മഞ്ജുനാഥ നഗറിലെ വിജയലക്ഷ്മി ലേ ഔട്ട് പ്രദേശത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കൈകാലുകൾ കെട്ടിയ നിലയിൽ ജീർണിച്ചു തുടങ്ങിയ മൃതദേഹമാണ്  പോലീസ് കണ്ടെത്തിയത്. മോഹനോടൊപ്പം താമസിച്ചിരുന്ന ഉർവശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഭാര്യാഭർത്താക്കന്മാരെന്നു പരിചയപ്പെടുത്തി രണ്ട് മാസം മുമ്പാണ് ഇരുവരും വീട് വാടകയ്‌ക്കെടുത്തത്. കഴിഞ്ഞ ദിവസം വീട്ടുടമ നാഗരാജ് വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് തിരികെ പോയിരുന്നു. പിന്നീട് വീടിനുള്ളിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന അയൽക്കാരുടെ വിവരത്തെ തുടർന്ന് നാഗരാജിന്റെ മകൻ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

vachakam
vachakam
vachakam

മോഹനും ഉർവശിയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽക്കാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam