ഡൽഹി നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങളുമായി ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന (EV) നയം 2026-2030 പുറത്തിറക്കി. പെട്രോൾ വാഹനങ്ങൾക്ക് ഘട്ടംഘട്ടമായി നിയന്ത്രണം ഏർപ്പെടുത്തിയും ഇലക്ട്രിക് വാഹനങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും നഗരത്തെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് ഈ നയത്തിന്റെ ലക്ഷ്യം. ഗതാഗത വകുപ്പിന്റെ ഇവി സെൽ പുറത്തിറക്കിയ കരട് നയത്തിന്മേൽ 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
പുതിയ നിയമപ്രകാരം 2027 ജനുവരി 1 മുതൽ ഡൽഹിയിൽ പുതിയ ത്രീ-വീലറുകൾ ഇലക്ട്രിക് മോഡലുകൾ മാത്രമായിരിക്കും രജിസ്റ്റർ ചെയ്യാൻ അനുവദിക്കുക. ഇതിനു പിന്നാലെ 2028 ഏപ്രിൽ 1 മുതൽ ഇരുചക്ര വാഹന വിപണിയും പൂർണ്ണമായും ഇലക്ട്രിക്കിലേക്ക് മാറും.
അതായത് 2028 ഏപ്രിലിന് ശേഷം ഡൽഹിയിൽ പുതിയ പെട്രോൾ സ്കൂട്ടറുകളോ ബൈക്കുകളോ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. ശീതകാലത്തെ പുകമഞ്ഞ് കുറയ്ക്കുന്നതിനും വാഹനങ്ങളിൽ നിന്നുള്ള വിഷപ്പുക നിയന്ത്രിക്കുന്നതിനും ഈ നീക്കം അത്യന്താപേക്ഷിതമാണെന്ന് സർക്കാർ കരുതുന്നു.
പരിസ്ഥിതി സംരക്ഷണ നിയമം, മോട്ടോർ വാഹന നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
കണക്കുകൾ പ്രകാരം ഡൽഹിയിലെ ശീതകാല മലിനീകരണത്തിന്റെ 23 ശതമാനവും വാഹനങ്ങളിൽ നിന്നാണ്. ഇതിൽ തന്നെ 67 ശതമാനത്തോളം ഇരുചക്ര വാഹനങ്ങളാണ്. ഈ സാഹചര്യത്തിലാണ് ഇരുചക്ര വാഹനങ്ങളെ ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിന് മുൻഗണന നൽകുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കായി വൻ ആനുകൂല്യങ്ങളും നയത്തിൽ വിഭാവനം ചെയ്യുന്നുണ്ട്. 2.25 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ആദ്യ വർഷം കിലോവാട്ട് അവറിന് (kWh) 10,000 രൂപ എന്ന നിരക്കിൽ പരമാവധി 30,000 രൂപ വരെ സബ്‌സിഡി ലഭിക്കും. കൂടാതെ നഗരത്തിലുടനീളം ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വിപുലീകരിക്കാനും ഡൽഹി സർക്കാർ പദ്ധതിയിടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ എണ്ണക്കപ്പലുകൾ ഇന്ത്യൻ തീരത്ത് നങ്കൂരമിട്ടു; ഉപരോധം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്,
ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടിടാൻ ആർബിഐ; യുപിഐയും നെറ്റ് ബാങ്കിംഗും നിമിഷനേരം കൊണ്ട് നിശ്ചലമാക്കാൻ
ഇന്ത്യയുടെ ആകാശക്കരുത്ത് വർദ്ധിക്കുന്നു; യുദ്ധവിമാന എൻജിൻ സാങ്കേതികവിദ്യ കൈമാറാൻ അമേരിക്കയുമായി ചരിത്ര കരാർ
വനിതാ സംവരണത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു; പ്രതിപക്ഷത്തിന്റെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര