ഡൽഹി: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ പരാതിയിൽ കേസിലെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സാകേത് കോടതിയിലാണ് പെണ്‍കുട്ടി മൊഴി രേഖപ്പെടുത്തിയത്.
2024ല്‍ ആണ് സംഭവം നടന്നത്.പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് എച്ച്ആര്‍ഡിഎസിലെ ജീവനക്കാരൻ പരാതി നല്‍കുന്നത്. 11 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിക്കെതിരെയാണ് അതിക്രമം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛൻ പരാതി നൽകിയിരിക്കുന്നത്.
പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രം കസ്റ്റഡിയിലുള്ള അജി കൃഷ്ണൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, അജു കൃഷ്ണനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ പിതാവിനെതിരെ അച്ചടക്ക നടപടിയെടുത്തതിലുള്ള വിരോധമാണ് പരാതി കൊടുക്കാൻ കാരണമെന്നും എച്ച്ആർഡിഎസ് പ്രതികരിച്ചു. അജി കൃഷ്ണൻ്റെ ജാമ്യത്തിനായി ശ്രമിക്കുമെന്നും പരാതിക്കാരനെതിരെ പരാതികൊടുക്കുമെന്ന് എച്ച്ആർഡിഎസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
