'നുഴഞ്ഞുകയറ്റക്കാർക്ക് ബംഗാൾ വിടാൻ സമയമായി'; സിഎഎ നടപ്പിലാക്കുമെന്ന്  പ്രധാനമന്ത്രി

APRIL 11, 2026, 4:09 AM

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുർബ ബർധമാൻ ജില്ലയിലെ കത്വയിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കവെ, പൗരത്വ നിയമം (CAA) വേഗത്തിൽ നടപ്പിലാക്കുമെന്നും അഭയാർത്ഥികൾക്ക് പൗരത്വം ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. നുഴഞ്ഞുകയറ്റത്തെയും അഴിമതിയെയും കടന്നാക്രമിച്ച പ്രധാനമന്ത്രി, തൃണമൂൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ ബംഗാൾ ഭയത്തിന്റെ നിഴലിലാണെന്നും ആരോപിച്ചു.

മതുവ, നാമശൂദ്ര വിഭാഗങ്ങളിലെ അഭയാർത്ഥി കുടുംബങ്ങൾക്ക് പൗരത്വം ഉറപ്പാക്കാനാണ് മോദി സർക്കാർ സിഎഎ നിയമം കൊണ്ടുവന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ പൗരത്വം നൽകുന്ന നടപടികൾ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. അതേസമയം, അനധികൃതമായി രാജ്യത്തേക്ക് കടന്നവർ ബാഗ് പാക്ക് ചെയ്ത് മടങ്ങാൻ സമയമായെന്നും അവർക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

മമത ബാനർജിയുടെ 15 വർഷത്തെ ഭരണം ബംഗാളിലെ ജനങ്ങൾക്ക് ഭയം മാത്രമാണ് നൽകിയതെന്ന് മോദി പറഞ്ഞു. ടിഎംസിയുടെ ഈ ഭയത്തെ ഇല്ലാതാക്കാനാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ അഴിമതിയെക്കുറിച്ചും ക്രമസമാധാന തകർച്ചയെക്കുറിച്ചും ധവളപത്രമിറക്കുമെന്നും രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam