സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി കായിക-സിനിമാ ലോകം

MARCH 2, 2026, 7:27 AM

ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് കുതിച്ചപ്പോൾ, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടുകയാണ് കായികസിനിമാ ലോകം.

സച്ചിൻ ടെൻഡുൽക്കർ മുതൽ മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വരെ സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തെയും ക്രീസിലെ പക്വതയെയും വാനോളം പുകഴ്ത്തി രംഗത്തെത്തി.

സഞ്ജുവിന്റെ പോരാട്ടവീര്യത്തെയും ക്രീസിൽ പുലർത്തിയ അസാമാന്യ ശാന്തതയെയുമാണ് സച്ചിൻ ടെൻഡുൽക്കർ എടുത്തുപറഞ്ഞത്. സമ്മർദ്ദഘട്ടങ്ങളിൽ സഞ്ജു കാണിച്ച ആത്മവിശ്വാസം ടീമിന് വലിയ ഊർജ്ജമാണ് നൽകുന്നതെന്നും, ഇന്നിംഗ്‌സിന്റെ നിർണ്ണായക നിമിഷങ്ങളിൽ കളി നിയന്ത്രിക്കാൻ സഞ്ജുവിന് സാധിച്ചത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകിയെന്നും സച്ചിൻ തന്റെ എക്‌സ് പോസ്റ്റിൽ കുറിച്ചു.

vachakam
vachakam
vachakam

ഇതിഹാസ താരത്തിന്റെ ഈ വാക്കുകൾ സഞ്ജുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായി മാറി. സച്ചിന് പിന്നാലെ മലയാള സിനിമാ ലോകത്തെ സൂപ്പർതാരങ്ങളും തങ്ങളുടെ പ്രിയതാരത്തിന്റെ നേട്ടത്തിൽ ആവേശം പങ്കുവെച്ചു.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ബേസിൽ ജോസഫ് തുടങ്ങിയ പ്രമുഖരെല്ലാം സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ ഹൃദയപൂർവ്വം അഭിനന്ദിച്ചു. കേരളത്തിന്റെ സ്വന്തം സഞ്ജു സ്‌പെഷ്യൽ പ്രകടനം ലോകവേദിയിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും താരങ്ങളും ഒരുപോലെ.

സെമി ഫൈനലിലും ഇതേ മികവ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കായിക പ്രേമികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam