ഇതാണ് എന്റെ ഭർത്താവ് വിജയ് ദേവരകൊണ്ട! നിന്റെ ഭാര്യ എന്ന് വിളിക്കുന്നതിൽ അഭിമാനം; കുറിപ്പുമായി രശ്‌മിക 

FEBRUARY 26, 2026, 10:16 AM

തെലുങ്ക് സിനിമയിലെ പ്രിയ ജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. ദീർഘനാളത്തെ ഗോസിപ്പുകൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് ഒരു സ്വപ്നതുല്യമായ ചടങ്ങിലായിരുന്നു ഇരുവരും ഒന്നായത്. 

പരമ്പരാഗത ദക്ഷിണേന്ത്യൻ ശൈലിയിലുള്ള വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ആരാധകർ ആവേശത്തിലാണ്. സ്വർണ്ണനിറവും ഓറഞ്ചും കലർന്ന കാഞ്ചീപുരം സാരിയിൽ ക്ഷേത്ര ആഭരണങ്ങളണിഞ്ഞ് അതിസുന്ദരിയായിരുന്നു രശ്മിക. വെളുത്ത മുണ്ടും ചുവന്ന സിൽക്ക് ഷാളും അണിഞ്ഞ് തനി തെലുങ്ക് വരനായി വിജയും തിളങ്ങി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു ഉദയ്പൂരിൽ നടന്നത്.

വിവാഹ ചിത്രങ്ങളോടൊപ്പം രശ്മിക പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകരുടെ മനസ്സ് കവരുന്നത്. "ഹായ് മൈ ലൗസ്, ഇതാ എന്റെ ഭർത്താവ് മിസ്റ്റർ വിജയ് ദേവരകൊണ്ട!" എന്ന് തുടങ്ങുന്ന കുറിപ്പിൽ തന്റെ ജീവിതത്തിലെ വലിയ മാറ്റങ്ങൾക്ക് കാരണക്കാരൻ വിജയ് ആണെന്ന് രശ്മിക കുറിച്ചു. യഥാർത്ഥ പ്രണയമെന്തെന്നും സമാധാനമെന്തെന്നും തന്നെ പഠിപ്പിച്ചത് വിജയ്  ആണെന്നും, വലിയ സ്വപ്നങ്ങൾ കാണാൻ തന്നെ പ്രാപ്തയാക്കിയത് അദ്ദേഹമാണെന്നും താരം വൈകാരികമായി കുറിച്ചു. "വിജയ്യെ കുറിച്ച് എനിക്കൊരു പുസ്തകം തന്നെ എഴുതാൻ കഴിയും. ഞാനിന്ന് സ്വപ്നം കണ്ട സ്ത്രീയായി മാറിയത് അദ്ദേഹം കാരണമാണ്," എന്ന് പറഞ്ഞ രശ്മിക, വിജയുടെ ഭാര്യ എന്ന് വിളിക്കപ്പെടുന്നതിൽ താൻ ഏറെ ആവേശത്തിലാണെന്നും കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഉദയ്പൂരിൽ നടന്ന ചടങ്ങിൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ, തരുൺ ഭാസ്കർ, നടിമാരായ ഈഷ റെബ്ബ, കല്യാണി പ്രിയദർശൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഹൈദരാബാദിൽ തിരിച്ചെത്തിയ ശേഷം സിനിമാ സുഹൃത്തുക്കൾക്കായി വൻ സ്വീകരണ ചടങ്ങ് ഒരുക്കുമെന്നാണ് വിവരം. വിവാഹത്തിന് മുന്നോടിയായി തങ്ങളുടെ പ്രണയത്തിന് ആരാധകർ നൽകിയ വിറോഷ് (VIROSH) എന്ന പേര് തന്നെ വിവാഹത്തിന് നൽകിക്കൊണ്ട് ഇരുവരും ആരാധകരോടുള്ള നന്ദി അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിറോഷ് വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam