കൊച്ചി: അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവ്-ചെലവ് കണക്കുകൾ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ദേവസ്വം ബോർഡിനെ കേരള ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആവർത്തിച്ച് നിർദേശിച്ചിട്ടുണ്ടെന്നും, ഇതുവരെ കണക്കുകൾ പൂർണമായി സമർപ്പിക്കാത്തത് ഗൗരവകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കണക്കുകൾ സമർപ്പിക്കാൻ മൂന്ന് മാസത്തിലധികം സമയം നൽകിയിട്ടും ആവശ്യമായ വിവരങ്ങൾ ഹാജരാക്കാൻ സാധിക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
ഇനിയും കണക്കുകൾ സമർപ്പിക്കാനാകാത്ത പക്ഷം ബോർഡിന് സാമ്പത്തിക അച്ചടക്കമില്ലെന്ന് പറയേണ്ടിവരുമെന്നു കോടതി വിമർശിച്ചു. ഇക്കാര്യത്തിൽ മൗനം പാലിക്കാൻ കോടതിക്ക് സാധിക്കില്ലെന്നും, ഇനി അധികസമയം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ബെഞ്ച് വ്യക്തമാക്കി.
അയ്യപ്പ സംഗമത്തിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്റെ പൂർണ വിവരങ്ങളും ഇടപാട് വിശദാംശങ്ങളും സമർപ്പിക്കണമെന്നതാണ് കോടതിയുടെ നിർദേശം. ഇതിനായി ബോർഡ് വീണ്ടും മൂന്നാഴ്ച സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കാര്യത്തിൽ കോടതി കടുത്ത നിലപാടാണ് സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
