കല്‍പറ്റ: വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ വയോധികയ്ക്ക് കാല്‍ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം. ബസ് ജീവനക്കാരുടെ ഗുരുതര അശ്രദ്ധ കാരണമെന്ന ആരോപണവുമായി കുടുംബം. വയനാട് വൈത്തിരി സ്വദേശിനിയായ 65 കാരി ജാനുവിനാണ് അപകടത്തില്‍ പരിക്കേറ്റത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം ഉണ്ടായത്. വൈത്തിരിയില്‍ പോയി വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന ജാനു, ഇരിട്ടി–നിലമ്പൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് യാത്ര ചെയ്തിരുന്നത്.
ബസ് സ്റ്റോപ്പില്‍ ശരിയായിടത്ത് നിര്‍ത്താതെ ഡ്രൈനേജിനോട് ചേര്‍ന്നാണ് ബസ് നിര്‍ത്തിയതെന്ന് യാത്രക്കാര്‍ പറയുന്നു. മുന്‍വാതിലിലൂടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം. തുടര്‍ന്ന് ബസിന്റെ പിന്‍ചക്രം ജാനുവിന്റെ കാലിലൂടെ കയറി ഇറങ്ങുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഗുരുതര പരിക്കിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ജാനുവിന്റെ ഇടത് കാല്‍ നീക്കം ചെയ്തു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാരും ബന്ധുക്കളും ആവര്‍ത്തിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
