എറണാകുളം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരാകും മുഖ്യമന്ത്രി എന്ന ചർച്ച ഉയരുന്നതിനിടെ പ്രതികരണവുമായി ഹൈബി ഈഡൻ എം പി.
കേരളം ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരുമെന്നും തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ തീരുമാനം വരുമെന്നും ഹൈബി ഈഡൻ പറഞ്ഞു.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് പാർട്ടിക്ക് അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ടെന്ന് ഹൈബി ഈഡൻ പറഞ്ഞു.
മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോടെയാണ് കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചത്. എറണാകുളത്ത് നിന്നും മുഖ്യമന്ത്രി വരണമെന്നാണ് വി ഡി സതീശനെ ഉയർത്തിക്കാണിച്ച് മുഹമ്മദ് ഷിയാസ് പറഞ്ഞത്. ഇതേ കുറിച്ചും ഹൈബി ഈഡൻ പ്രതികരിച്ചു.
'ഷിയാസിനെ മാധ്യമങ്ങൾ പെടുത്തിയതാണ്. ഷിയാസിനൊരു ശൈലിയുണ്ട്. ജനപ്രതിനിധി ആകുമ്പോൾ ശ്രദ്ധിക്കണമെന്നും കുറച്ച് നിയന്ത്രിക്കണമെന്ന് ഷിയാസിനോട് പറഞ്ഞിട്ടുണ്ട്,' ഹൈബി ഈഡൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
