ടോം ഹോളണ്ടും സെൻഡയയും വിവാഹിതരായി? സ്റ്റൈലിസ്റ്റിന്റെ വെളിപ്പെടുത്തൽ വൈറലാകുന്നു

MARCH 1, 2026, 11:31 PM

ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ടും സെൻഡയയും രഹസ്യമായി വിവാഹിതരായെന്ന്  വാർത്തകൾ. സെൻഡയയുടെ ദീർഘകാല സ്റ്റൈലിസ്റ്റായ ലോ റോച്ച്  ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 

ഞായറാഴ്ച ലോസ് ഏഞ്ചൽസിൽ നടന്ന 2026-ലെ ആക്ടർ അവാർഡ്‌സ് ചടങ്ങിൽ റെഡ് കാർപെറ്റിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന പ്രതികരണം.

"വിവാഹം ഇതിനോടകം കഴിഞ്ഞു, നിങ്ങൾ അത് മിസ്സ് ചെയ്തു" എന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് തമാശരൂപേണ പറഞ്ഞു. ഇത് സത്യമാണോ എന്ന ചോദ്യത്തിന് "അതെ, ഇത് നൂറ് ശതമാനം സത്യമാണ്" എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി നൽകി. 

vachakam
vachakam
vachakam

2025 ജനുവരിയിൽ ഗോൾഡൻ ഗ്ലോബ് അവാർഡ് വേളയിൽ സെൻഡയ അഞ്ചു കാരറ്റ് ഡയമണ്ട് മോതിരം ധരിച്ചത് മുതൽ ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകൾ സജീവമായിരുന്നു. പിന്നീട് ഒരു വേദിയിൽ വെച്ച് സെൻഡയയെ തന്റെ ഫിയാൻസെ എന്ന് ടോം ഹോളണ്ട് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

2016-ൽ സ്പൈഡർമാൻ: ഹോംകമിംഗ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. വർഷങ്ങളോളം സൗഹൃദം മാത്രം പങ്കുവെച്ചിരുന്ന ഇവർ 2021-ലാണ് പ്രണയത്തിലാണെന്ന കാര്യം പരസ്യമാക്കിയത്. 

സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ താരജോഡികൾ ആരാധകരെപ്പോലും അറിയിക്കാതെ വിവാഹിതരായെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. എന്നിരുന്നാലും, ഈ വിഷയത്തിൽ ടോം ഹോളണ്ടോ സെൻഡയയോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam