‘വിശ്വനാഥ് ആൻഡ് സൺസ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്; സൂര്യയുടെ തിരിച്ചുവരവിന് വലിയ പ്രതീക്ഷ

MARCH 2, 2026, 1:09 AM

താരത്തിന്റെ ഒരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സൂര്യയുടെ ആരാധകർ. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ‘റെട്രോ’, ‘കങ്കുവ’ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ വിജയം നേടാനായിരുന്നില്ല. ഇതോടെ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ.

ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നാണ് സിനിമയുടെ പേര്. ജൂലൈയിൽ റിലീസ് ഉണ്ടാകുമെന്ന് പോസ്റ്ററിൽ സൂചിപ്പിക്കുന്നു. ഒരു കുഞ്ഞുമായി നിൽക്കുന്ന സൂര്യയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ആവേശത്തോടെയാണ് ആരാധകർ പോസ്റ്റർ ഏറ്റെടുത്തിരിക്കുന്നത്.

‘ലക്കി ഭാസ്കർ’ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുൻപേ 85 കോടിക്ക് നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയതായി സൂചനകളുണ്ട്. ചിത്രത്തിനായി സൂര്യയ്ക്ക് 50 കോടി രൂപ പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

vachakam
vachakam
vachakam

ചിത്രത്തിൽ മമിത ബൈജു നായികയായി എത്തുന്നു. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തും. സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ പറഞ്ഞതുപോലെ, ഇത് ഒരു ഫാമിലി എന്റർടൈനറായിരിക്കും എന്നാണ് ഏവരുടയും പ്രതീക്ഷ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam