തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ നാല് മന്ത്രിമാരും മത്സരിക്കുമെന്ന് റിപ്പോർട്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിറ്റിംഗ് സീറ്റുകളിൽ തന്നെയാകും മന്ത്രിമാർ വീണ്ടും ജനവിധി തേടുക എന്നാണ് പുറത്തു വരുന്ന വിവരം.
നെടുമങ്ങാട് ജി.ആർ. അനിൽ, ചടയമംഗലം ജെ. ചിഞ്ചുറാണി, ചേര്‍ത്തല പി. പ്രസാദ്, ഒല്ലൂർ കെ. രാജൻ എന്നിവർ നിലവിലെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. നാല് മന്ത്രിമാരുടേയും പ്രവർത്തനം മികച്ചതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം, മൂന്ന് കാലാവധി പൂർത്തിയാക്കിയ ആറു സി.പി.ഐ എം.എൽ.എമാരെ ഇത്തവണ ഒഴിവാക്കാൻ തീരുമാനിച്ചു. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, ചിറ്റയം ഗോപകുമാർ, ജി.എസ്. ജയലാൽ, വി. ശശി, പി.എസ്. സുപാൽ എന്നിവരാണ് ഒഴിവാക്കപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
