മിലൻ ഫാഷൻ വീക്കിൽ തിളങ്ങി കെൻഡൽ ജെന്നറും നിക്കോളാസ് ഗാലിറ്റ്‌സിനും

FEBRUARY 27, 2026, 4:36 AM

ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് സൂപ്പർ മോഡലും റിയാലിറ്റി ടിവി താരവുമായ കെൻഡൽ ജെന്നർ മിലൻ ഫാഷൻ വീക്കിൽ ശ്രദ്ധാകേന്ദ്രമായി. വ്യാഴാഴ്ച നടന്ന എംപോറിയോ അർമാനി ഫാൾ/വിന്റർ ഷോയിലാണ് 30-കാരിയായ താരം തന്റെ സ്റ്റൈലിഷ് സാന്നിധ്യം അറിയിച്ചത്. സാധാരണ റൺവേയിൽ ചുവടുവെക്കാറുള്ള കെൻഡൽ ഇത്തവണ കാണികളുടെ നിരയിലിരുന്നാണ് ഫാഷൻ ഷോ ആസ്വദിച്ചത്.

അർമാനിയുടെ ബ്രാൻഡ് അംബാസഡറും നടനുമായ നിക്കോളാസ് ഗാലിറ്റ്‌സിനൊപ്പമാണ് കെൻഡൽ ഷോയിൽ പങ്കെടുത്തത്. കറുത്ത ബോഡികോൺ ഡ്രസ്സും എംബ്രോയ്ഡറി ചെയ്ത ഷാളും അണിഞ്ഞ് അതീവ സുന്ദരിയായാണ് താരം എത്തിയത്.

തൊട്ടുപിന്നാലെ നടന്ന ബ്രാൻഡിന്റെ പവർ ഓഫ് യു ഫ്രാഗ്രൻസ് പാർട്ടിയിലും ഇരുവരും ക്യാമറക്കണ്ണുകളുടെ പ്രിയപ്പെട്ടവരായി. പാർട്ടിയിൽ വെള്ളിത്തിളക്കമുള്ള സീക്വിൻ ഡ്രസ്സിൽ കെൻഡൽ എത്തിയപ്പോൾ, നിക്കോളാസ് കറുത്ത ലെതർ ജാക്കറ്റും ട്രൗസറും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ടു.

vachakam
vachakam
vachakam

നിലവിൽ ദി കർദാഷിയൻസ് റിയാലിറ്റി ഷോയുടെ എഴാം സീസൺ പൂർത്തിയാക്കിയ കെൻഡൽ ഫാഷൻ ലോകത്ത് സജീവമാണ്. അതേസമയം, ഹ്യൂ ജാക്ക്മാൻ അഭിനയിക്കുന്ന ദി ഷീപ്പ് ഡിറ്റക്റ്റീവ്സ്, മാസ്റ്റേഴ്സ് ഓഫ് ദി യൂണിവേഴ്സ് തുടങ്ങി നിരവതി ചിത്രങ്ങളാണ് നിക്കോളാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഇരുവരും റെഡ് കാർപെറ്റിൽ ഒന്നിച്ചുനിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam