മഞ്ഞുവീഴ്ചയിലും കൈകോർത്ത് ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസും; വൈറലായി ന്യൂയോർക്കിലെ രാത്രിവിരുന്ന്

FEBRUARY 27, 2026, 4:41 AM

ന്യൂയോർക്കിലെ അതിശൈത്യത്തെയും മഞ്ഞുവീഴ്ചയെയും അവഗണിച്ച് പ്രണയാതുരരായി ടെയ്‌ലർ സ്വിഫ്റ്റും പ്രതിശ്രുത വരൻ ട്രാവിസ് കെൽസിയും നഗരമധ്യത്തിൽ. കനത്ത മഞ്ഞുവീഴ്ചക്കിടയിലും കൈകോർത്തുപിടിച്ച് റെസ്റ്റോറന്റിലേക്ക് നീങ്ങുന്ന താരജോഡികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

ന്യൂയോർക്കിലെ മീറ്റ്പാക്കിംഗ് ഡിസ്ട്രിക്റ്റിലുള്ള പ്രശസ്തമായ ഷെ മർഗോ (Chez Margaux) എന്ന പ്രൈവറ്റ് ക്ലബ്ബിലായിരുന്നു ഇവരുടെ അത്താഴവിരുന്ന്. കനത്ത മഞ്ഞിൽ നടക്കാൻ പ്രയാസപ്പെട്ട ടെയ്‌ലറെ കൈപിടിച്ച് നടത്തിയ ട്രാവിസ്, കാറിന്റെ വാതിൽ തുറന്നു നൽകിയും മറ്റും മാതൃകാപരമായ പെരുമാറ്റത്തിലൂടെ ആരാധകരുടെ മനം കവർന്നു.

സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട ടെയ്‌ലർ സ്വിഫ്റ്റ് അണിഞ്ഞ വസ്ത്രങ്ങളുടെ വിലയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏകദേശം 11 ലക്ഷം രൂപയിലധികം ($13,000) മൂല്യമുള്ള ലൂയി വിറ്റൺ (Louis Vuitton) ബ്രാൻഡിന്റെ വസ്ത്രങ്ങളും ആക്സസറീസുമാണ് താരം ധരിച്ചിരുന്നത്. 5 ലക്ഷം രൂപ വിലവരുന്ന ഗ്രേ ഷിയർലിംഗ് കോട്ടും, മൂന്നര ലക്ഷത്തോളം രൂപയുടെ ഹാൻഡ്‌ബാഗും, ഒന്നര ലക്ഷം രൂപയുടെ ക്രിസ്റ്റ്യൻ ലൂബുട്ടിൻ ബൂട്ടുകളുമായിരുന്നു ടെയ്‌ലറുടെ വേഷം. താരത്തിന്റെ സിഗ്നേച്ചർ റെഡ് ലിപ്സ്റ്റിക്കും ലുക്കിന് മിഴിവേകി.

vachakam
vachakam
vachakam

ടെയ്‌ലറുടെ ഈ വസ്ത്രധാരണത്തിലും ചില രഹസ്യ സൂചനകൾ ആരാധകർ കണ്ടെത്തുന്നുണ്ട്. താരത്തിന്റെ വസ്ത്രങ്ങളുടെ ആകെ തുകയായ 13,000 എന്നതിലെ 13 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ടെയ്‌ലറുടെ പ്രിയപ്പെട്ട നമ്പറായ 13-നെ സൂചിപ്പിച്ച്, ഈ വർഷം ജൂൺ 13-ന് ഇരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. റോഡ് ഐലൻഡിലെ ഓഷ്യൻ ഹൗസിൽ വെച്ചാകും ഈ താരവിവാഹം നടക്കുകയെന്നും സൂചനകളുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam