ബോളിവുഡ് താരങ്ങളായ നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു. ഈ മാസം 23-ന് മുംബൈയിൽവെച്ചാണ് വിവാഹമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സോനാക്ഷിയും സഹീറും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു.
സഞ്ജയ് ലീല ഭൻസാലി ഒരുക്കിയ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഒടുവിൽ അഭിനയിച്ചത്.
സൽമാൻ ഖാൻ നിർമിച്ച് 2019-ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ ഇഖ്ബാൽ സിനിമയിൽ അരങ്ങേറിയത്.
ബോളിവുഡ് നടനും തൃണമൂൽ കോൺഗ്രസിന്റെ അസനോളിൽനിന്നുള്ള എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്