തെന്നിന്ത്യയില്‍ സിനിമയിലെ ഭാഗ്യ നായികയാണ് ശ്രുതി ഹാസന്‍. അച്ഛൻ കമൽ ഹാസനെ പോലെ തന്നെ സിനിമയുടെ സമസ്ത മേഖലയിലും ശ്രുതി തന്റെ കൈയൊപ്പ് പതിപ്പിക്കാറുണ്ട്. സിനിമക്ക് പുറമേ സംഗീതത്തിലും ശ്രുതി സ്റ്റാറാണ്.
കമലഹാസന്റേയും സരികയുടെയും മകളായി 1986 ല്‍ ചെന്നൈയിലാണ് ശ്രുതി ജനിച്ചത്. ചെന്നൈയില്‍ സ്‌കൂള്‍ ജീവിതവും, മുംബൈയില്‍ കോളേജ് ജീവിതവും തീര്‍ത്ത ശ്രുതി പിന്നീട് സംഗീതത്തിലേക്ക് തിരിയുകയായിരുന്നു.
നേരത്തെ തന്നെ വിവാഹം എന്ന സമ്പ്രദായത്തോട് തനിക്ക് എതിര്‍പ്പാണെന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ പങ്കാളിയുമൊത്ത് ലിവിങ് ടുഗെതര്‍ ജീവിതം നയിക്കുകയാണ് താരം. ശാന്തനു ഹസരിക എന്നാണ് ശ്രുതിയുടെ പങ്കാളിയുടെ പേര്. വര്‍ഷങ്ങളായി രണ്ടു പേരും പ്രണയത്തിലാണ്.
മുംബൈയിലുള്ള ശ്രുതിയുടെ അപ്പാര്‍ട്‌മെന്റിലാണ് താമസം. ഇപ്പോഴിതാ ഇരുവരും ഒത്തുള്ള ഒരു പഴയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ശ്രുതി. ശ്രുതിയുടെ കൈകൾ പിടിച്ച് ശാന്തനു ആലിംഗനം ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്. നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായി.
അതേസമയം വർക്ക് ഫ്രണ്ടിൽ ഒരുപിടി ചിത്രങ്ങൾ ശ്രുതിക്കുണ്ട്. വാൾട്ടയർ വീരയ്യ, വീരസിംഹ റെഡ്ഡി, സലാർ തുടങ്ങിയ സൂപ്പർഹിറ്റുകൾക്കൊപ്പം നാനിയുടെ ഹായ് നന്നായിലെ ഒരു അതിഥി വേഷവും 2023-ൽ ശ്രുതി ഹാസൻ ചെയ്തിരുന്നു.
അദിവി ശേഷിനൊപ്പം ഡാക്കോയിറ്റ് എന്ന ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. .അതേസമയം, ഫിൽപ്പ് ജോൺ സംവിധാനം ചെയ്യുന്ന ചെന്നൈ സ്റ്റോറി എന്ന ഇംഗ്ലീഷ് ചിത്രത്തിൽ ശ്രുതി ഹാസൻ നായികയാകുമെന്നാണ് റിപ്പോർട്ട്.
ലോകേഷ് കനകരാജിൻ്റെ പുതിയ പ്രൊജക്‌റ്റിലേക്കും ശ്രുതിയെ തിരഞ്ഞെടുത്തു. കമൽഹാസൻ്റെ പ്രൊഡക്ഷൻ ഹൗസായ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും (ആർകെഎഫ്ഐ) ശ്രുതി ഹാസനുമായുള്ള തങ്ങളുടെ ആദ്യ പ്രൊജക്റ്റ് പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്