കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. എല്ലാ മേഖലയിലും ഇത്തരമൊരു സമിതി രൂപീകരിക്കണമെന്ന് ഷൈൻ പ്രതികരിച്ചു.
സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഇവിടെ മാത്രമാണോ എന്നും, കലാകാരന്മാർ ലഹരി ഉപയോഗിക്കുന്നത് പുതുമയാണോയെന്നും ഷൈൻ ചോദിച്ചു.
ഞാൻ ലഹരിയടിക്കാറുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട് എന്ന് കരുതി ആ കാരണത്തിനാൽ ആരോടെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടോ? പണ്ടുകാലം തൊട്ടേ കലാകാരന്മാരെ കൊണ്ടു പറയുന്നതാ അവൻ അടിച്ച് കൂത്താടി നടക്കുന്നതാണെന്ന് അതിപ്പോൾ ഒരു പുതുമയാണോയെന്നും ഷൈൻ ചോദിച്ചു.
കൂടാതെ ഈ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ ഇതെല്ലാം അംഗീകരിക്കുന്നുണ്ടെന്നും അത് പക്ഷെ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമാണോ? നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ അല്ലേ… താൻ പീഡിപ്പിക്കപ്പെട്ടു എന്നൊരു സ്ത്രീ ഒരാളെ ചൂണ്ടിക്കാട്ടി പറഞ്ഞാൽ ഞാൻ അവനൊപ്പവും നിൽക്കേണ്ടി വരും കാരണം അവൻ അങ്ങനെ ചെയ്തതായി ഞാൻ കണ്ടിട്ടുണ്ടോ.. ആ വ്യക്തി ഒരുപക്ഷെ എന്റെ സഹപ്രവർത്തകൻ ആണെങ്കിൽ താൻ ആർക്കൊപ്പം നിൽക്കുമെന്നുമായിരുന്നു ഷൈനിന്റെ പ്രതികരണം.
ലഹരി ഉപയോഗിക്കുന്നത് നിയമപരമാണ്. മദ്യവും സിഗരറ്റും ലഹരി അല്ലേ. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ലഹരി ഏതാണെന്ന് ഗൂഗിളില്‍ സെർച്ച് ചെയ്താല്‍ ഏറ്റവും ആദ്യം വരുന്നത് മദ്യവും സിഗരറ്റുമാണ്. മദ്യത്തിനും സിഗരറ്റിനും താഴയേ മയക്കുമരുന്നും കഞ്ചാവുമെല്ലാം വരുന്നുള്ളൂവെന്നും ഷൈൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്