ഷക്കീല ഒരു കാലത്തെ മിന്നുന്ന താരമായിരുന്നു. ഗ്ലാമർ വേഷങ്ങളിൽ തകർത്താടിയ താരം ഇപ്പോൾ പറഞ്ഞ ചില കാര്യങ്ങൾ ആണ് വൈറൽ ആവുന്നത്. താൻ ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലമെല്ലാം കുടുംബത്തിന് നല്‍കിയെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'സദാചാരം എന്ന മിഥ്യ' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് നടിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. കിന്നാരത്തുമ്പിയില്‍ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലവും ഷക്കീല വെളിപ്പെടുത്തി.
അഞ്ച് ദിവസത്തേക്ക് ഇരുപത്തി അയ്യായിരം രൂപയാണ് സിനിമയുടെ നിര്‍മാതാവ് തന്നതെന്നാണ് താരം പറയുന്നത്. ആ ചിത്രം ഹിറ്റായതോടെ അടുത്ത സിനിമയായ 'കാതരയ്ക്ക്' ദിവസം പതിനായിരം രൂപ കിട്ടി. പത്ത് ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു ഉണ്ടായിരുന്നതെന്ന് നടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്