തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് സംസാരിച്ച് ഷാരൂഖ് ഖാൻ. മൂന്ന് പതിറ്റാണ്ടിലേറെയായുള്ള തന്റെ കരിയറിലെ വളർച്ചയെ കുറിച്ചും പ്രേക്ഷകർ അദ്ദേഹത്തിന് നല്‍കിയ പ്രോത്സാഹനത്തെ കുറിച്ചും ആണ് താരം സംസാരിച്ചത്.
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സിനിമ ചെയ്തിട്ട് വേണം കരിയർ അവസാനിപ്പിക്കാനെന്നാണ് ഷാരൂഖ് പറയുന്നത്. ദുബായിയില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്ക് എൻ്റെ കരിയർ അവസാനിപ്പിക്കണം, ആ അവസാനം വളരെ അകലെയാണെങ്കിലും (എനിക്ക് 35 വർഷം കൂടി ഇനി ബാക്കിയുണ്ട്). ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം. പിന്നെ ഇത്രയും വലിയ വേദിയില്‍ ആരും എന്നോട് ചോദിക്കരുത്, എന്തുകൊണ്ട് ഞാൻ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു സിനിമ ചെയ്തില്ല എന്ന്, കാരണം ആ സിനിമ എന്നെ മറികടക്കുന്നതാകണം. അതാണ് എൻ്റെ സ്വപ്നം,' എന്നാണ് താരം പറഞ്ഞത്.
അതേസമയം തനിക്ക് 'സ്ലംഡോഗ് മില്യണയർ' എന്ന ചിത്രത്തിന്റെ ഓഫർ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ചെയ്യാൻ കഴിയാത്തത്ര ചെറിയ റോളായിരുന്നതിനാല്‍ നിരസിച്ചുവെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു. തൻ്റെ അവസാന മൂന്ന് ചിത്രങ്ങളുടെ വിജയത്തിന് മുമ്ബ് അദ്ദേഹം നേരിട്ട പരാജയത്തെക്കുറിച്ചും ഷാരൂഖ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്