അഭിനയം ഒരു കരിയർ ആയി തിരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനത്തിന് അമ്മ എതിരായിരുന്നുവെന്ന് നടി സയാനി ഗുപ്ത. 'സൈറസ് സേയ്‌സ്' എന്ന ഷോയിൽ സംസാരിക്കവെ, തന്റെ അമ്മയ്ക്ക് സിനിമാ വ്യവസായത്തോട് വളരെ വിരോധമുണ്ടായിരുന്നെന്നും 21 വയസ്സുള്ളപ്പോൾ ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചുവെന്നും സയാനി വെളിപ്പെടുത്തി.
എനിക്ക് അഭിനയത്തിൽ താൽപ്പര്യമുണ്ടായിരുന്നെങ്കിലും, അമ്മ അതിനെ ശക്തമായി എതിർത്തു. എന്നാൽ തന്റെ സ്വപ്നം പിന്തുടരാൻ ദൃഢനിശ്ചയിച്ച സയാനി പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പഠിക്കാൻ തീരുമാനിച്ചു. സയാനിയെ ഒറ്റയ്ക്ക് വളർത്തിയ അമ്മയ്ക്ക്, നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സിനിമ പഠിക്കാൻ പോകുന്നതിന്റെ കാരണം മനസ്സിലായില്ലെന്നും നടി പറയുന്നു.
"നീ പോവുകയാണെങ്കിൽ ഞാൻ കൈത്തണ്ട മുറിക്കുമെന്ന് അമ്മ പറഞ്ഞു. ഞാൻ ജോലി വിടുമെന്ന് അവർക്ക് വിശ്വസിക്കാനായില്ല.ആ ഒന്നര വർഷം ഞാൻ അങ്ങേയറ്റം മടുത്തുപോയിരുന്നു. കഠിനാധ്വാനം ചെയ്തിരുന്നതുകൊണ്ട് ഞാൻ ഒരുപാട് പണം സമ്പാദിച്ചു, പക്ഷേ ഞാൻ എനിക്കായി ആഗ്രഹിച്ച ജീവിതം അതല്ലായിരുന്നു" ജോലിയെക്കുറിച്ച് സയാനി കൂട്ടിച്ചേർത്തു.
തന്റെ ആഗ്രഹങ്ങൾക്ക് അച്ഛന്റെ പിന്തുണയുണ്ടായിരുന്നെങ്കിലും വീട്ടിലെ പ്രധാന തീരുമാനങ്ങൾ എടുത്തിരുന്നത് അമ്മയായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ചതോടെ അമ്മ ഒരു മാസത്തോളം തന്നോട് സംസാരിച്ചില്ലെന്ന് സയാനി ഓർക്കുന്നു. സിനിമാ മേഖലയോട് അമ്മയ്ക്ക് വലിയ വിരോധമായിരുന്നു. "ഞാൻ വളർന്നുവന്ന കാലത്തൊന്നും തീയേറ്റർ റിഹേഴ്സലുകൾക്ക് പോകാൻ അമ്മ സമ്മതിച്ചിരുന്നില്ല. അഭിനേതാക്കൾ മോശം സ്വഭാവമുള്ളവരാണെന്ന് പറഞ്ഞ് എന്നെ മുറിയിൽ പൂട്ടിയിടുമായിരുന്നു. അക്കാലത്ത് അഭിനേതാക്കളെക്കുറിച്ച് അത്തരമൊരു കാഴ്ചപ്പാടാണ് അമ്മയ്ക്കുണ്ടായിരുന്നത്," സയാനി പങ്കുവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
