ഒരു ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയുടെ തിയറ്റർ തിരിച്ചുവരവായി എത്തിയ ചിത്രം ‘സർവ്വം മായ’ മികച്ച വിജയം നേടിയിരുന്നു. അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ചിത്രം ക്രിസ്മസ് റിലീസായാണ് തിയറ്ററുകളിലെത്തിയത്. ഹൊറർ കോമഡി വിഭാഗത്തിൽ പെട്ടതാണെങ്കിലും, ഭയപ്പെടുത്തലിനേക്കാൾ കോമഡിക്കും കുടുംബസ്നേഹത്തിനും മുൻതൂക്കം നൽകിയ അവതരണമാണ് ചിത്രത്തെ പ്രേക്ഷകരോട് കൂടുതൽ അടുപ്പിച്ചത്.
ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിൽ ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോൾ തിയറ്ററുകളിൽ ഒരു മാസം പിന്നിടുന്നതിനിടെ, ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും പുറത്തുവന്നിരിക്കുകയാണ്.
‘സർവ്വം മായ’ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ആരംഭിക്കുക. നേരത്തെ ഫെബ്രുവരി ആദ്യമോ രണ്ടാം വാരമോ റിലീസ് ഉണ്ടാകുമെന്ന തരത്തിലുള്ള അനൗദ്യോഗിക റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പുതിയ അറിയിപ്പനുസരിച്ച് ചിത്രം ഈ മാസം 30ന് തന്നെ ഒടിടിയിൽ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
