സാനിയ മിർസയും ഭർത്താവും മുൻ പാക് ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇരുവരും പിരിയുകയാണെന്നും അല്ല പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നുമുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ ഇരുവരും വാർത്തയോട് പ്രതികരിച്ചിരുന്നില്ല.
എന്നാൽ ഇപ്പോൾ സാനിയ മിർസയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി ആണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. 'വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക' എന്ന് തുടങ്ങുന്ന ഉദ്ധരണിയാണ് സാനിയ പോസ്റ്റ് ചെയ്തത്.
2010ലായിരുന്നു ശുഐബ് മാലിക്കുമായി സാനിയയുടെ വിവാഹം നടന്നത്. 2022ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നും ഉള്ള തരത്തിലുള്ള അഭ്യൂഹങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാനിയ 20 വർഷം നീണ്ട ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല സമൂഹമാധ്യമ പോസ്റ്റുകളിലും വിവാഹമോചനത്തിന്‍റെ സൂചനകളുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. അത്തരം ചർച്ചകൾ സജീവമാക്കിയിരിക്കെയാണ് പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്