കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വാർത്തകളിലൊന്നാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും വേർപിരിഞ്ഞതും ഷുഐബ് മാലിക്ക് വേറെ വിവാഹം കഴിച്ചതും. ജനുവരി 20ന് താൻ വീണ്ടും വിവാഹിതനായെന്ന് ഷുഐബ് മാലിക് അറിയിക്കുകയായിരുന്നു. അപ്പോഴാണ് സാനിയയും മാലിക്കും മാസങ്ങൾക്ക് മുമ്പേ വിവാഹമോചിതരായി എന്ന കാര്യം ഏവരും അരിഞ്ഞത്.
അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കുകയാണ് സാനിയ. സമൂഹമാധ്യമങ്ങളിൽ സജീവമാണെങ്കിലും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും സാനിയ ഓൺലൈനിൽ പങ്കുവെക്കാറില്ല. എന്നാൽ സാനിയ മിർസയുടെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
പുതുതായി വിവാഹിതരായ പെൺകുട്ടികളോടുള്ള സാനിയയുടെ ഉപദേശമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റർ അങ്കിത സഹിഗാളുമായുള്ള അഭിമുഖത്തിൽ നിന്നാണ് ഈ വിഡിയോ. എന്ത് ഉപദേശമാണ് വിവാഹിതരായ പെൺകുട്ടികൾക്ക് കൊടുക്കാനുള്ളത് എന്ന് അങ്കിത ചോദിക്കുമ്പോൾ 'നിങ്ങൾ നിങ്ങളായി തുടരുക, മാറാൻ ശ്രമിക്കരുത്, കാരണം നിങ്ങൾ സ്നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്' എന്നായിരുന്നു സാനിയയുടെ മറുപടി. വിവാഹമോചനത്തിന്‍റെ പശ്ചാത്തലത്തിലാണ് സാനിയയുടെ മറുപടി വൈറലായത്. അതേസമയം ജീവിതത്തിലെ പ്രയാസമേറിയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാനിയക്ക് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്