ഫ്രീ ടിക്കറ്റ്‌സ് കൊടുത്തു ആളെ കുത്തി കയറ്റി ഫെയ്ക്ക് സക്‌സസ് കാണിക്കൽ; തുറന്നടിച്ച് സാന്ദ്രാ തോമസ് 

JUNE 20, 2024, 10:34 AM

മലയാള സിനിമയിലെ വ്യാജ സക്സസ് ലോബിക്കെതിരെ നിർമ്മാതാവ് സാന്ദ്രാ തോമസ് രം​ഗത്ത്. ഫ്രീ ടിക്കറ്റ്‌സ് കൊടുത്തു ആളെ കുത്തി കയറ്റി ഫെയ്ക്ക് സക്‌സസ് കാണിക്കല്‍ എന്നാണ് സാന്ദ്ര പറയുന്നത്. പടം നിര്‍മ്മിച്ച്‌ പൂരപ്പറമ്പില്‍ കൊണ്ടുപോയി കാണിച്ചു കൊടുക്കുന്ന അവസ്ഥയാണെന്നും കൊള്ളയ്ക്ക് ചുക്കാന്‍ പിടിക്കുന്ന പിആര്‍ ഏജന്‍സികളെയും താരം കുറ്റപ്പെടുത്തുന്നു. 

ഷെയ്ന്‍ നിഗത്തെ നായകനാക്കി സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ലിറ്റില്‍ ഹാര്‍ട്‌സ്.

 സിനിമ തീയറ്ററില്‍ എത്തുന്നതിന് മുന്നേയും സാന്ദ്ര ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോളിതാ ചിത്രം റിലീസിനെത്തിയതിന് പിന്നാലെ നടി സാന്ദ്രാ തോമസ് ഫേസ്ബുക്ക് കുറിപ്പുമായി രം​ഗത്ത് വന്നത്. 

vachakam
vachakam
vachakam

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ടറി ആണുപോലും?? Welcome to Malayalam cinema?? സിനിമ ഇറങ്ങിയ അദ്ധ്യാഴ്ച പോസ്റ്ററുകള്‍ ഒട്ടിക്കാതെ കബളിപ്പിക്കുക, ചോദിക്കുമ്പോ മഴയായിരുന്നു എന്ന മുട്ടാപ്പോക്കു ന്യായം പറയുക. മറ്റ് പടങ്ങളുടെ ഉണ്ടല്ലോ എന്ന് ചോദിക്കുമ്പോള്‍ അത് ചോദിക്കാന്‍ നിങ്ങളാരാ എന്ന ധാര്‍ഷ്ട്യം.

ഒരു ഫാമിലി സിനിമയായ ലിറ്റലെ ഹെര്‍ട്‌സ് ന് രാവിലെ 10 am , 11am , 12 pm ഷോസ് നല്‍കുക , കുടുംബപ്രേക്ഷകര്‍ ഇറങ്ങുന്ന സമയമായ വൈകുന്നേരങ്ങളില്‍ അഭിപ്രായം കുറഞ്ഞ മറ്റ് പടങ്ങള്‍ കളിപ്പിക്കുക. ഫ്രീ ടിക്കറ്റ്‌സ് കൊടുത്തു ആളെ കുത്തി കയറ്റി fake success കാണിക്കുന്ന unfair trade പ്രാക്ടീസ് കണ്ണും അടച്ചു ഇരുട്ടാക്കുക. 

vachakam
vachakam
vachakam

കൊച്ചു ചിത്രങ്ങള്‍ വരെ ആളെ കയറ്റി സിനിമ വിജയമാണെന്ന് കൊട്ടിഘോഷികുമ്പോള്‍ മറ്റ് നിര്‍മ്മാതാക്കളും വിതരണക്കാരും നിര്ഡബന്ധിതരാകുകയാണ്. അതിനെതിരെ ആരും ഒരക്ഷരവും മിണ്ടി കണ്ടില്ല. പടം നിര്‍മ്മിച്ച്‌ പൂരപ്പറമ്പില്‍ കൊണ്ടുപോയി കാണിച്ചു കൊടുക്കുന്ന അവസ്ഥയാണിപ്പോള്‍. ഇങ്ങനെയുള്ള കൊള്ളയ്ക്ക് ചുക്കാന്‍ പിടിക്കുന്ന കുറെ PR ഏജന്‍സികളും ഉണ്ട്. Book my show, IMDB rating, Antipiracy എന്നൊക്കെ പേരില്‍ ഇവിടെ നടക്കുന്ന കൊടും കൊള്ളകള്‍ ശ്രദ്ധയില്‍ പെട്ടിട്ടും അധികാരപ്പെട്ടവര്‍ കല്ലിന് കാറ്റു പിടിച്ചപോലെ നോക്കുകുത്തികള്‍ മാത്രം .


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam