വി.ഡി. സതീശന് വനവാസത്തിന് എല്ലാ ആശംസകളും നേരുന്നു, വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കും: എ.കെ. ശശീന്ദ്രൻ

APRIL 10, 2026, 6:24 AM

തിരുവനന്തപുരം: വനവാസത്തിന് പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും വനംവകുപ്പ് മന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുമെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.മുഖ്യമന്ത്രി ആകണമെന്ന സതീശൻ്റെ ആഗ്രഹം നടക്കില്ലല്ലോ എന്നും ഇതെങ്കിലും നടക്കണ്ടേ എന്നും ശശീന്ദ്രൻ പരിഹസിച്ചു. 

യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയിലാണ് എ കെ ശശീന്ദ്രൻ പ്രതികരിച്ചത്. എന്നാൽ വനവാസമല്ല, രാഷ്ട്രീയ വനവാസത്തിന് പോകും എന്നാണെന്നും താൻ ആ വെല്ലുവിളി ഏറ്റെടുത്ത് ഉറപ്പായും പോയിരിക്കും, അതിലൊരു സംശയവും വേണ്ടെന്നും വി ഡി സതീശൻ നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പിൽ എലത്തൂരിൽ വിജയം ഉറപ്പെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. എൽഡിഎഫ് ഭരണം തുടരും. സർക്കാരിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരം ആണ് ഉയർന്ന പോളിംഗ് എന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam