കുഞ്ഞ് ജനിക്കേണ്ട തിയതി വരെ പ്ലാൻ ചെയ്തു, അമ്മയാകാൻ ഏറെ കൊതിച്ച സമാന്തയ്ക്ക് സംഭവിച്ചത് !

AUGUST 14, 2024, 11:46 AM

 തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടി സാമന്ത ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. മൂന്ന് വർഷം മുമ്പ് നടൻ നാഗ ചൈതന്യയുമായി സാമന്ത വിവാഹമോചനം നേടിയിരുന്നു. ഇതിന് പിന്നാലെ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് നാഗ ചൈതന്യ. 


നടി ശോഭിതയെയാണ് നാഗ ചൈതന്യ വിവാഹം കഴിക്കാൻ പോകുന്നത്. ഈ അവസരത്തിൽ സാമന്ത-നാഗചൈതന്യ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. അതിലൊന്നാണ് ഇപ്പോൾ ആരാധകരെ മുഴുവൻ വേദനിപ്പിക്കുന്നത്.

vachakam
vachakam
vachakam


നാ​ഗചൈതന്യയുമായുള്ള വേർപിരിയലിന് മൂന്ന് മാസങ്ങൾക്ക് മുൻപ് വരെ അമ്മയാകാൻ സാമന്ത തയ്യാറെടുത്തിരുന്നു. ‘ശാകുന്തളം’ എന്ന സിനിമയുടെ നിർമാതാവ് നീലിമ ​ഗുണയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ നടിയെ സമീപിച്ചപ്പോൾ 2021 ജൂലൈ അല്ലെങ്കിൽ ഓ​ഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കണമെന്നും തങ്ങൾ ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുകയാണെന്നും സാമന്ത പറഞ്ഞതായി നീലിമ പറഞ്ഞു. 


vachakam
vachakam
vachakam

ശാകുന്തളം ആയിരിക്കും  അവസാന ചിത്രമെന്നും  ഒരു നീണ്ട ഇടവേള എടുത്ത് കുഞ്ഞിൻ്റെ കാര്യങ്ങൾ നോക്കണമെന്നും  സാമന്ത തന്നോട് പറഞ്ഞതായി നീലിമ വെളിപ്പെടുത്തുന്നു. വിവാഹമോചനത്തിന് ആറുമാസം മുമ്പ് ഒരു അഭിമുഖത്തിൽ അമ്മയാകുന്നതിനെക്കുറിച്ച് സാമന്ത വാചാലയായിരുന്നു. 


തങ്ങൾക്ക് കുഞ്ഞ് ജനിക്കേണ്ട തീയതി വരെ തീരുമാനിച്ചിട്ടുണ്ടെന്നും നാ​ഗ ചൈതന്യയും അക്കാര്യം അം​ഗീകരിച്ചുവെന്നും അന്ന് സാമന്ത പറഞ്ഞിരുന്നു. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ സംശയങ്ങളുമായി ആരാധകരും രം​ഗത്ത് എത്തി. പിന്നീട് എന്താണ് ഇവർക്കിടയിൽ സംഭവിച്ചത് എന്നാണ് ചോദ്യങ്ങൾ. 

vachakam
vachakam
vachakam


ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹിതരായവരാണ് സാമന്തയും നാ​ഗ ചൈതന്യയും. 2017ൽ ആയിരുന്നു വിവാഹം. ഇരു താരങ്ങളുടെയും ഒന്നു ചേരൽ ആരാധകർ വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ 2021ൽ താരദമ്പതികൾ വേർപിരിയുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam