വ്യാജ കാസ്റ്റിംഗ് കോളുകൾക്കെതിരെ മുന്നറിയിപ്പുമായി സൽമാൻ ഖാൻ്റെ പ്രൊഡക്ഷൻ ഹൗസ് രംഗത്ത്. താരത്തിന്റെ നിർമ്മാണ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. സിനിമയിൽ കാസ്റ്റിംഗിനായി തങ്ങൾ മറ്റൊരാളുമായി ബന്ധപ്പെടില്ലെന്നും ഇത്തരം കാസ്റ്റിംഗ് നടപടികൾ കമ്പനികൾ നേരിട്ടാണ് നടത്തുതെന്നും സൽമാൻ ഖാൻ ഫിലിംസ് വ്യക്തമാക്കി. കൂടാതെ
തട്ടിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്ഥാപനം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവും സൽമാൻ്റെ കമ്പനി വ്യാജ കാസ്റ്റിംഗ് കോളുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.
സൽമാൻ ഖാൻ ഫിലിംസ് പുറത്തിറക്കിയ കുറിപ്പ് ഇങ്ങനെ
" സൽമാൻ ഖാനോ സൽമാൻ ഖാൻ ഫിലിംസോ നിലവിൽ ഒരു ചിത്രത്തിനും കാസ്റ്റിംഗ് നടത്തുന്നില്ല. ഞങ്ങളുടെ വരാനിരിക്കുന്ന സിനിമകളിൽ ഒന്നിലും കാസ്റ്റിംഗ് ഏജൻ്റുമാരെ നിയമിച്ചിട്ടുമില്ല. ഇത്തരം കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ലഭിക്കുന്ന ഇമെയിലുകളോ സന്ദേശങ്ങളോ വിശ്വസിക്കരുതെന്നും ഏതെങ്കിലും ഒരാൾ സൽമാന്റെയോ എസ്‌കെഎഫിൻ്റെയോ പേര് ഏതെങ്കിലും രീതിയിൽ അനാവശ്യമായി ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും," പ്രസ്താവനയിൽ പറയുന്നു.
സൽമാൻ ഖാൻ 2011-ലാണ് തൻ്റെ ചലച്ചിത്ര നിർമ്മാണ-വിതരണ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസ് സ്ഥാപിച്ചത്. സിനിമാ നിർമ്മാണത്തിൽ നിന്ന് ലഭിക്കുന്ന പണം ബീയിംഗ് ഹ്യൂമൻ ഓർഗനൈസേഷനിലേക്ക് സംഭാവന ചെയ്യുന്നതായാണ് റിപ്പോർട്ട്.
ചില്ലർ പാർട്ടിയാണ് ബാനറിൽ നിർമ്മിച്ച ആദ്യ ചിത്രം. നിതേഷ് തിവാരിയും വികാസ് ബഹലും ചേർന്നാണ് ഇത് സംവിധാനം ചെയ്തത്. ബജ്രംഗി ഭായിജാൻ, ഹീറോ, ട്യൂബ്ലൈറ്റ്, റേസ് 3, ലൗയാത്രി, നോട്ട്ബുക്ക്, ഭാരത്, കാഗാസ്, ദബാംഗ് 3, രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ്, ആൻ്റിം: ദി ഫൈനൽ ട്രൂത്ത്, കിസി കാ ഭായ് കിസി കി ജാൻ എന്നിവയുൾപ്പെടെ നിരവധി സിനിമകളെ സൽമാൻ ഖാൻ ഫിലിംസ് പിന്തുണച്ചിട്ടുണ്ട്. വൈആർഎഫിൻ്റെ ടൈഗർ 3 എന്ന ചിത്രത്തിലാണ് കത്രീന കൈഫിനൊപ്പം സൽമാൻ അവസാനമായി അഭിനയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്