നടി സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണനും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. താരം അടുത്തിടെ തന്റെ ഭാവി വരൻ വിനീതിന്റെ ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയും ആണ് സോഷ്യൽ മീഡിയയിൽ വൈലാവുന്നത്.
God! Pls bless this family every single day n make them always happy & healthy...I want SAI PALLAVI to be HAPPY like this FOREVER ♾️🥹♥️#SaiPallavi @Sai_Pallavi92 #Poojakannan #OurFamily pic.twitter.com/IZauWy3eOt
— Sai Pallavi FC™ (@SaipallaviFC) January 22, 2024
ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുന്ന പൂജക്ക് ആശംസയുമായി ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്. ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെയാണ് പൂജ കണ്ണൻ അഭിനയരംഗത്ത് എത്തിയത്. 2021 ൽ പുറത്തിറങ്ങിയ ചിത്തിര സെവാനം ആണ് ആദ്യ ചിത്രം. സമുദ്രക്കനിയുടെ മകളായാണ് പൂജ ചിത്രത്തിൽ അഭിനയിച്ചത്. എന്നാൽ പിന്നീട് പൂജ അധികം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ല.
അതേസമയം നിലവില്‍ നിരവധി സിനിമകളുമായി തിരക്കിലാണ് സായ് പല്ലവി. ‘എസ്‌കെ 21’, ‘രാമായണ’, ‘തണ്ടേല്‍’ തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവിയുടെതായി പുറത്തിറങ്ങാനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്