തെന്നിന്ത്യൻ സൂപ്പർ നായിക സായി പല്ലവി എംബിബിഎസ് ബിരുദധാരിയായി. ജോർജിയയിലെ ടിബിഎൽസി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സായി പല്ലവി എംബിബിഎസ് എടുത്തത്.
താരം കോണ്‍വൊക്കേഷന്‍ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും ഡിഗ്രി ഏറ്റുവാങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായൺ' ആണ് സായി പല്ലവിയുടെ പുതിയ ചിത്രം. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സീതയായാണ് നടി അഭിനയിക്കുന്നത്.
രൺബീർ കപൂറാണ് രാമൻ. 2024 മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. മൂന്ന് ഭാഗങ്ങളായാണ് സിനിമയൊരുങ്ങുന്നത്. 2025ലാണ് ആദ്യ ഭാഗത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്