മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ വീണ്ടും അച്ഛനായി. താരത്തിന് ആണ്‍കുഞ്ഞ് ജനിച്ചതെന്നും കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്നും രോഹിത്തിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
2018 ലാണ് രോഹിത് - റിതിക ദമ്ബതികള്‍ക്ക് ആദ്യ കുഞ്ഞ് ജനിച്ചത്. സമൈറക്ക് അനിയനെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബമെന്നാണ് രോഹിതിന്‍റെ സുഹൃത്തുകള്‍ പറയുന്നത്.
ഭാര്യ റിതിക സച്ദേവിന്‍റെ പ്രസവവുമായി ബന്ധപ്പെട്ടാണ് രോഹിത് ഇന്ത്യൻ ടീമില്‍ നിന്ന് അവധിയെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
എന്നാല്‍ കുഞ്ഞ് ജനിച്ചതോടെ രോഹിതിന് പരമ്ബരക്ക് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ എത്താനാകുമെന്നും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്