രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ് സിങ് ജഡേജയും തമ്മിലുള്ള പ്രശ്നങ്ങൾ വഷളായി വരികയാണ്. അതേസമയം വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ചൂടായി ഭാര്യയും ബിജെപി എംഎല്‍എയുമായ റിവാബ ജഡേജ രംഗത്ത്.
ജഡേജയുടെ പിതാവിന്‍റെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാനല്ല ഇവിടെ എത്തിയിരിക്കുന്നതെന്നും അതേക്കുറിച്ച് ചോദിക്കാനാണെങ്കില്‍ നേരിട്ട് തന്നെ ബന്ധപ്പെടാമെന്നും ആണ് റിവാബ മാധ്യമപ്രവര്‍ത്തകനോട് തുറന്നടിച്ചത്.
അതേസമയം പൊതുവേദിയില്‍ ഇത്തരം ചോദ്യങ്ങളല്ല ചോദിക്കേണ്ടതെന്നും റിവാബ മാധ്യമപ്രവര്‍ത്തകനോട് വ്യക്തമാക്കി. മകനും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ രവീന്ദ്ര ജഡേയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം പിതാവ് അനിരുദ്ധ്സിങ് ജഡേജ പറഞ്ഞിരുന്നു. മരുമകളായ റിവാബയാണ് തന്‍റെ കുടുംബത്തിലെ എല്ലാ കലഹങ്ങള്‍ക്കും കാരണമെന്നും ഒരേ നഗരത്തില്‍ താമസിച്ചിട്ടും തന്‍റെ പേരക്കുട്ടിയെ താനിതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
മകന്‍ രവീന്ദ്ര ജഡജേയുമായും മരുമകള്‍ റിവാബയുമായും എനിക്കിനി യാതൊരു ബന്ധവുമില്ല. ഞാനവരെയും വിളിക്കാറില്ല, അവരെന്നെയും വിളിക്കാറില്ല. ജഡേജയുടെ കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നാ മാസം കഴിഞ്ഞപ്പോള്‍ തുടങ്ങിയ പ്രശ്നങ്ങളാണ്. ഞാനിപ്പോള്‍ ജാംനഗറില്‍ ഒറ്റക്കാണ് താമസിക്കുന്നത്. റിവാബയാകട്ടെ ഇതേ നഗരത്തിലെ സ്വന്തം ബംഗ്ലാവിലും. ജഡേജയും ഇതേ നഗരത്തിലാണ് താമസിക്കുന്നത്. പക്ഷെ ഞാനവനെ കാണാറില്ല. അവനെ മയക്കാന്‍ എന്ത് തന്ത്രമാണ് ഭാര്യ പ്രയോഗിച്ചതെന്ന് എനിക്കറിയില്ല എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
അതുപോലെ 'അവനെന്‍റെ മകനാണ്. അത് ഓര്‍ക്കുമ്പോള്‍ എന്‍റെ ഹൃദയം പൊള്ളുന്നുണ്ട്. അവന്‍ വിവാഹം കഴിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോള്‍ അഗ്രഹിക്കുകയാണ്. അവനൊരു ക്രിക്കറ്റ് താരമായി മാത്രം തുടര്‍ന്നാല്‍ മതിയായിരുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ലെന്നും' അനിരുദ്ധ് സിംഗ് ജഡേജ മുൻപ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്